പാൽതു ജാൻവർ
അനിമേഷൻ സ്വപ്നം കണ്ട് വളർന്ന ഒരു ചെറുപ്പക്കാരന് അച്ഛന്റെ മരണത്തോടെ കിട്ടിയ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എന്ന ജോലി ഏറ്റെടുക്കേണ്ടി വരുകയും ആത്മാർഥതയില്ലാതെ ഏറ്റെടുക്കുന്ന ജോലിയിൽ പറ്റുന്ന പാളിച്ചകൾ ഒരു മലയോരഗ്രാമത്തിലെ ഗ്രാമീണരുടെ വളർത്തുമൃഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്ന കഥ പറയുന്ന ചിത്രമാണ് പാൽതു ജാൻവർ.
Actors & Characters
Actors | Character |
---|---|
പ്രസൂൺ കൃഷ്ണകുമാർ | |
പ്രസൂണിന്റെ ചേച്ചി | |
സ്റ്റെഫി | |
ഫാദർ കവളക്കുന്നേൽ | |
കൊച്ചു ജോർജ് സർ | |
പാൽ സാബു | |
ഡോ സുനിൽ | |
ഡേവിസ് | |
മാത്യൂസ് | |
ഡോക്ടർ ആൻ ചാർജ് | |
നവീൻ | |
ഡേവിസിന്റ മകൾ | |
കരോളി ചേച്ചി | |
ഡേവിഡിന്റെ ഭാര്യ | |
കൊച്ചു ജോർജിന്റെ മകൾ | |
കൊച്ചു ജോർജിന്റെ ഭാര്യ | |
കൊച്ചു ജോർജിന്റെ മരുമകൻ | |
പോലീസ് സി ഐ | |
രാജു | |
കമാന്റൊ പോത്തുകാരൻ | |
ഏപ്പ് | |
കപ്യാർ | |
ഓട്ടോക്കാരൻ | |
മൃഗസംരക്ഷണ ഓഫീസർ | |
പഞ്ചായത്ത് ഡ്രൈവർ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ | |
തെരുവക്കുന്നുകാരൻ |
Main Crew
കഥ സംഗ്രഹം
ചിത്രത്തിൻ്റെ പ്രമോഷൻ ന് വേണ്ടി Basil Joseph സംവിധാനം ചെയ്ത് പുറത്ത് ഇറക്കിയ ഗാനം ആണ് tail end il ഉള്ള "പാൽതൂ ജാൻവറെ.. "
അച്ഛന്റെ മരണശേഷം, അദ്ദേഹം സേവനമനുഷ് ഠിച്ചിരുന്ന, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രസൂൺ (ബേസിൽ ജോസഫ്) എന്ന യുവാവിനെ മുൻനിർത്തിയാണ് സിനിമയുടെ പശ്ചാത്തലം. അനിമേറ്റർ ആവണം എന്ന അതിയായ മോഹമുപേക്ഷിച്ചാണ്, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ, അച്ഛൻ ചെയ്തിരുന്ന ജോലി തുടങ്ങിയ പരിഗണനകളിൽ മനസ്സില്ലാമനസ്സോടെ അയാൾ കുടിയാന്മല എന്ന ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിലെ ജോലിയിൽ പ്രവേശിക്കുന്നത്.
കുടിയാന്മലയിലെ ഗ്രാമീണരുടെയും അവിടുത്തെ വളർത്തു മൃഗങ്ങളുടെയും ഏക ആശ്രയം ആണ് മൃഗാശുപത്രി. ഒരു സൈഡ് ബിസിനസ്സ് ആയി ജോലിയെ കാണുന്ന അവിടുത്തെ ഡോക്ടർ Dr. സുനിൽ ( ഷമ്മി തിലകൻ ) നിമിഷങ്ങൾ കൊണ്ട് സ്വഭാവം മാറുന്ന, ഒരേ സമയം നിഷ്കളങ്കനും കുബുദ്ധിയുള്ളവനും എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ്.
കൊച്ചു ജോർജ് (ഇന്ദ്രൻസ് ) അവിടുത്തെ വാർഡ് മെമ്പർ ആണ്. കാര്യം സാധിക്കാൻ ആരെയും കയ്യിലെടുക്കാൻ തക്ക വാക്സാമർഥ്യവും, കുറച്ച് ഓർമ്മകുറവും അത്യാവശ്യം മദ്യസേവയും ഉള്ള കൂർമ്മബുദ്ധിക്കാരൻ.
ഗ്രാമത്തിലെ പ്രശ്നങ്ങൾ ഏറിയ പങ്കും തീർക്കാൻ ഗ്രാമീണർ ആശ്രയിക്കുന്നത് കുടിയാൻമലയിലെ പള്ളീൽ അച്ചനെയാണ് ( ദിലീഷ് പോത്തൻ ). ആ ഗ്രാമത്തിലെ പ്രശ്നങ്ങൾക്ക് എല്ലാം കാരണം ദുരാത്മാക്കൾ ആണെന്നാണ് അച്ഛൻ്റെ പക്ഷം.
ഡേവിസ് (Johny Antony) എന്ന നിസ്സഹായനായ കന്നുകാലി കർഷകൻ ആണ് ഇവിടുത്തെ മറ്റൊരു കഥാപാത്രം. തൻ്റെ പല ആവശ്യങ്ങൾക്കും പഞ്ചായത്തിൽ നിന്ന് വേണ്ട രീതിയിൽ സഹായം കിട്ടാത്തതിൽ നിരാശൻ ആണ് അദ്ദേഹം.
ഉത്തരവാദിത്തം ഇല്ലാത്ത ഏക മൃഗഡോക്ടർക്കും പരാതികൾ മാത്രം ഉള്ള ജനങ്ങൾക്കും ഇടയിൽ കിടന്ന് നട്ടം തിരിയുന്ന പ്രസൂണിന് ഏക ആശ്രയം ഒപ്പം പഠിച്ച് live stock ഇൻസ്പെക്ടറുടെ ജോലി ആത്മാർത്ഥമായി ചെയ്യുന്ന കൂട്ടുകാരി സ്റ്റെഫി (ശ്രുതി സുരേഷ്) ആണ്.
ജോലി സമ്മർദ്ദം സഹിക്കാൻ വയ്യാതെ വീട്ടിലേക്ക് തിരികെ എത്തുന്ന പ്രസൂണിനെ ചേച്ചിയും ( ഉണ്ണിമായ) ഭർത്താവും നിർബന്ധിച്ച് തിരികെ അയക്കുകയാണ്.
സ്റ്റെഫിയുടെ സഹായത്താൽ ഒരുവിധം അവിടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന പ്രസൂണിനെത്തേടി അടുത്ത പ്രതിസന്ധി പോലീസ് നായയുടെ രൂപത്തിൽ എത്തുന്നു. പ്രതിസന്ധികളെ ഓരോന്നായി അതിജീവിച്ച് പ്രസൂൺ പതുക്കെ മിണ്ടാപ്രാണികളുടെ ജീവിതത്തിലേക്ക് കടക്കുന്നു.
രണ്ടാം പകുതി എത്തുമ്പോൾ ഒരു സംഭവത്തെ മുൻ നിർത്തി ആണ് ചിത്രം പുരോഗമിക്കുന്നത്.
ഒരു ചെറു ജീവിയുടെ പോലും ജീവൻ വളരെയേറെ അമൂല്യം ആണെന്ന ആശയം ചിത്രം മുന്നോട്ട് വെയ്ക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അമ്പിളി രാവും |
സുഹൈൽ കോയ | ജസ്റ്റിൻ വർഗീസ് | അരുൺ അശോക് |
2 |
പിഞ്ചു പൈതൽ |
സന്തോഷ് വർമ്മ | ജസ്റ്റിൻ വർഗീസ് | രേണുക അരുൺ, ജസ്റ്റിൻ വർഗീസ്, കോറസ് |
Contributors | Contribution |
---|---|
Music |