കിരൺ പീതാംബരൻ

Kiran Peethambaran

1979 ഒക്റ്റോബർ 10-ന് പി പീതാംബരന്റെയും പി പത്മിനിയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. കിരണിന്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ജനിച്ചത് കൊട്ടാരക്കരയിലാണെങ്കിലും അച്ഛനും അമ്മയ്ക്കും ജോലി കോഴിക്കോടായിരുന്നതിനാൽ സ്ക്കൂൾ വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗവണ്മെന്റ് ഗണപത് ഹൈസ്ക്കൂളിലായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും, കോന്നി എസ് എ എസ് കോളേജിൽ നിന്ന് ബിബിഎയും പാസ്സായി. അതിനുശേഷം കൊച്ചിൻ എസ് സി എം എസ് കോളേജിൽ നിന്നും പിജിഡിഎം കഴിഞ്ഞു. 

സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ ജോലി ചെയ്യുന്ന കിരണിന്റെ സിനിമയിലെ തുടക്കം 2016-ൽ ഇറങ്ങിയ ഗപ്പി എന്ന ചിത്രത്തിൽ ചേതൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരിച്ചുപോയ അച്ഛന്റെ ഫോട്ടോയിലെ കഥാപാത്രമായിട്ടായിരുന്നു.അതിനുശേഷം ഡിമൽ ഡെന്നീസ് സംവിധാനം ചെയ്ത വലിയപെരുന്നാള് എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്‌തു. തുടർന്ന്  നായാട്ട് (2021)മാലിക് എന്നിവയുൾപ്പെടെ ആറ് ചിത്രങ്ങളിൽ കൂടി കിരൺ അഭിനയിച്ചു.

കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസം.

വിലാസം - കൊച്ചി അഡ്രസ് - All - C ഓറഞ്ച് പാർക്ക്, എടച്ചിറ, കാക്കനാട്. കൊച്ചിൻ - 682030 | കൊല്ലം അഡ്രസ്സ് - ശ്രീദളം, കടയ്ക്കോട് പി ഒ, ഏഴുകോൺ  (via) കൊല്ലം - 691505

ഫോൺ നമ്പർ - ഇവിടെയും | ഇവിടെയും | ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ