ആതിര ഹരികുമാർ

Athira Harikumar

ഹരികുമാറിന്റെ മകളായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ ചിന്മയ വിദ്യാലയയിലായിരുന്നു ആതിരയുടെ പ്രാഥമിക വിദ്യാഭ്യാസം. മാംഗ്ലൂർ  എ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെന്ററിൽ നിന്നും ബി ഡി എസ് പാസ്സായ ആതിര കൊച്ചിയിൽ കൺസൾട്ടന്റ് ഡെന്റൽ ക്ലിനിക്കുകലിൽ ജോലി നോക്കുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ആതിര ജിബൂട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ജിബൂട്ടിയുടെ എഴുത്തുകാരൻ അഫ്സൽ കരുനാഗപ്പള്ളി ഫേസ്ബുക്കിലൂടെയാണ് ആതിരയിലേക്കെത്തുന്നത്. അങ്ങന്നെ ജിബൂട്ടിയിൽ ഷെറിൻ എന്ന ഗർഭിണിയായ കഥാപാത്രത്തെ അവതരിപ്പിച്ചു. ജിബൂട്ടിയിലെ ആതിരയുടെ  അഭിനയം കണ്ടിഷ്ടപ്പെട്ടിട്ടാണ് പാൽതൂ ജാൻവറിൽ  അവസരം ഒരുങ്ങിയത്. പാൽതു ജാൻവർ എന്ന സിനിമയിൽ ജോണി ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് ആതിര അഭിനയിച്ചത്. ഗർഭിണിയുടെ വേഷംതന്നെയായിരുന്നു പാൽതു ജാൻവറിലും. 

അഭിനയം കൂടാതെ ഡബ്ബിംഗ് രംഗത്തും സജീവമാണ് ആതിര. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സമാരിറ്റൺ എന്ന ഹോളീവുഡ് മൂവിയിൽ സാം എന്ന കുട്ടിയുടെ അമ്മ ടിഫാനിക്ക് ശബ്ദം പകർന്നത് ആതിരയാണ്. ഫോർ മോർ ഷോട്ട്സ് പ്ലീസ് എന്ന ഹിന്ദി സീരീസിൽ അഞ്ജന എന്ന കഥാപാത്രത്തിനും ശബ്ദം കൊടുത്തു..