തങ്കം മോഹൻ
കുട്ടികൃഷ്ണൻ നായരുടെയും യശോദയുടെയും മകളായി വയനാട് ജില്ലയിലെ മാനന്തവാടിയിൽ ജനിച്ചു. G H S മാനന്തവാടി, Gov college മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു തങ്കം മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയ്യേറ്റർ ആർട്സിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.
നാടക വേദികളിലൂടെയായിരുന്നു തങ്കം മോഹൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2008 -ൽ ബിജു വർക്കി സംവിധാനം ചെയ്ത ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രത്തിലൂടെയാണ് തങ്കം സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് കാമുകി, ജാൻ.എ.മൻ, പാൽതു ജാൻവർ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. സിനിമ, നാടകം എന്നിവയ്ക്ക് പുറമേ നിരവധി ഷോർട്ട് ഫിലിമുകളിലും തങ്കം മോഹൻ അഭിനയിച്ചിട്ടുണ്ട്. കൊച്ചമേരിക്ക എന്ന ഷോർട്ട് എന്ന വെബ് സീരീസിലെ അഭിനയമാണ് അവരെ ശ്രദ്ധേയയാക്കിയത്. അതിനുശേഷം കരിക്ക് ഫ്ലിക്കിന്റെ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച, പറക്കും പങ്കജം എന്നിവയിലെ തങ്കം മോഹന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തങ്കം മോഹന്റെ ഭർത്താവ്: മോഹൻ കൃഷ്ണൻ ( നാടക രചയിതാവ്, സംവിധായകൻ,നടൻ. സിനിമകളിൽ, ഷോർട്ട് ഫിലിമുളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്) മൂത്ത മകൻ ജിഷ്ണു മോഹൻ സിനിമാഭിനേതാവ്. രണ്ടാമത്തെ മകൻ വിഷ്ണു മോഹൻ.
വിലാസം - തങ്കം മോഹൻ, ചെമ്പകശ്ശേരി, മങ്ങാട്ടുകര, അങ്കമാലി 683572. Gmail