സിബി തോമസ്

Sibi Thomas
Sibi-K-Thomas-m3db.jpg
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി. കര്‍ഷകന്‍ എ.എം.തോമസിന്റേയും ലീലാതോമസിന്റെയും ഇളയമകന്‍. രസതന്ത്രത്തില്‍ ബിരുദധാരി, പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ മോഷന്‍ പിച്ചര്‍ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേന്ത്യാ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡിക്കല്‍ റപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ്് എഴുതി, നിയമനം നേടി. കോളേജ് കാലഘട്ടത്തില്‍. നാടകങ്ങളിൽ സജീവമായൊരുന്ന സിബി,  സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്. 

ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ