പട
1996-ൽ കേരള നിയമസഭ പാസാക്കിയ ആദിവാസി-ഭൂനിയമ-ഭേദഗതി ബിൽ, ആദിവാസി വിരുദ്ധം ആണ് എന്ന് കരുതുന്ന ഒരു തീവ്ര ഇടതു സംഘടന നടത്തിയ ഒരു അസാധാരണമായ സമരമാണ് സിനിമ പറയുന്നത്.
Actors & Characters
Actors | Character |
---|---|
രാകേഷ് കാഞ്ഞങ്ങാട് | |
ബാലു കല്ലൂർ | |
അരവിന്ദൻ മണ്ണൂർ | |
നാരായണൻ കുട്ടി | |
എൻ രാജശഖരൻ ഐ എസ് | |
കളക്ടർ | |
സഖാവ് കണ്ണൻ മുണ്ടൂർ | |
സെഷ്യൻസ് ജഡ്ജ് | |
പി കൃഷ്ണകുമാർ ഐ എ എസ് | |
അഡ്വ ജയപാലൻ | |
ഷീജ പി കെ | |
മിനി കെ എസ് | |
കുഞ്ഞി | |
മുഖ്യമന്ത്രി നായനാർ | |
സാദിക് ഹസനാർ (കളക്റ്ററുടെ ഗൺമാൻ) | |
ഉസ്മാൻ | |
ഡഫേദാർ വാസുദേവൻ | |
ഫ്രാൻസിസ് ചാക്കൊ ഐ പി എസ് | |
കുമാരൻ | |
സി ഐ ജോയ് ജോസഫ് | |
ചന്ദ്രൻ ഐ പി എസ് | |
പത്മിനി രാമചന്ദ്രൻ | |
കെ രവി | |
പോലീസ് ഓഫീസർ | |
ഓഫീസർ | |
രവിചന്ദ്രൻ ഐ എ എസ് | |
സചിൻ അഗർവാൾ ഐ പി എസ് | |
സമര നേതാവ് | |
ഏഷ്യാനെറ്റ് റിപ്പോർട്ടർ | |
പി എ | |
റോസ (ബാലുവിൻ്റെ മകൾ) | |
ആസാദ് (ബാലുവിൻ്റെ മകൻ) | |
മാലിനി (കളക്ടറുടെ ഭാര്യ) | |
കളക്ടർ |
Main Crew
കഥ സംഗ്രഹം
- 25 വര്ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്ച്ചകള്ക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചര്ച്ച ചെയ്യുന്നത്.
കേരളത്തിന്റെ നാല് ഭാഗങ്ങളിൽ നിന്ന് അയ്യങ്കാളി പട എന്ന സംഘടനയുടെ നാല് പ്രവർത്തകർ - രാകേഷ്, ബാലു, അരവിന്ദൻ, കുട്ടി - പാലക്കാട് ഒത്തു ചേരുന്നു. പാലക്കാട് കളക്ടറേ ബന്ധിയാക്കുകയും തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് അവരെത്തുന്നത്. ആദ്യ ദിവസത്തെ അവരുടെ ശ്രമം കളക്ടർ ഇല്ലാതിരുന്നത് കൊണ്ട് നടക്കുന്നില്ല എങ്കിലും, രണ്ടാം ദിവസം അവർ കളക്ടരെ ബന്ധി ആക്കുന്നതിൽ വിജയിക്കുന്നു. തുടർന്ന് തങ്ങളുടെ ആവശ്യങ്ങൾ അവർ ചീഫ് സെക്രട്ടറി വഴി സർക്കാരിനെയും മാധ്യമങ്ങളെയും അറിയിക്കുന്നു. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയും കേന്ദ്ര കമാന്ഡോകളെ അയക്കുകയും ചെയ്യുന്നുവെങ്കിലും, വിഷയത്തിൽ അയ്യങ്കാളി പട നിർദ്ദേശിച്ച ജസ്റ്റിസ് വി. എസ്. അയ്യർ, അഡ്വ. ജയപാലൻ എന്നീ മധ്യസ്ഥരിലൂടെ പ്രാദേശികമായി പരിഹരിക്കാൻ ആണ് കേരള സർക്കാർ തീരുമാനിക്കുന്നത്. ചർച്ചകൾ നടക്കുന്നതിനിടക്ക് പ്രാദേശിക രാഷ്ട്രീയക്കാരുടെ ചിന്തയില്ലാത്ത പ്രവർത്തനങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, കലക്ടറുടെ ഓഫിസിൽ ഒരു ബോംബ് പൊട്ടുകയും ചെയ്യുന്നു. അതിനു ശേഷം, അഡ്വ ജയപാലൻ പാലക്കാട് എത്തുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന് ജില്ലാ ജഡ്ജ്ന്റെ സാനിദ്ധ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പെട്ടെന്ന് തീർപ്പാക്കാൻ സർക്കാർ ഉറപ്പ് നൽകാം എന്ന വ്യവസ്ഥയിൽ, കളക്ടറേ മോചിപ്പിക്കാം എന്ന് അയ്യങ്കാളി പട ഉറപ്പ് നൽകുന്നു. കേസ് ഒന്നും എടുക്കാതെ, പ്രവർത്തകരെ മോചിപ്പിക്കണം എന്ന ആവശ്യം കൂടി അഡ്വ ജയപാലൻ ഉന്നയിക്കുകയും, തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങൾ കൃത്രിമം ആണെന്ന് അയ്യങ്കാളി പട പറയുകയും ചെയ്തതോടെ അവരെ വിട്ടയക്കാം എന്ന തീരുമാനത്തിൽ സർക്കാർ എത്തുന്നു. എന്നാൽ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഈ പ്രതിഷേധത്തിനു ശേഷവും, സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലായില്ല എന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്നും ഉള്ള സൂചനയോടെ സിനിമ അവസാനിക്കുന്നു
Audio & Recording
ചമയം
Video & Shooting
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കാട് ക്റ്സ്സദ് കേള്യോ നാടേ |
വിനു കിടച്ചൂലൻ | വിഷ്ണു വിജയ് | ബിന്ദു ഇരുളം |