ഇഷിത സുധീഷ്

Ishitha Sudheesh

സി- ഡിറ്റിൽ പ്രൊഡ്യൂസർ ആയ ജീവ ജയദാസിന്റെയും ശിവ സുധീഷിന്റെയും മകളായി കോട്ടയത്ത് ജനിച്ചു .പട്ടം സെൻറ് മേരീസ് സ്കൂൾ വിദ്യാർത്ഥിനിയായ ഇഷിത കമൽ കെ എം സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതത്തിൽ പ്രവേശിക്കുന്നത് . അമ്മ ജീവയുടെ സുഹൃത്തായ നടി  കനി കുസൃതിയാണ് ആ സിനിമയിലേയ്ക്ക് ഇഷിതയെ നിർദ്ദേശിച്ചത്.പിന്നീട് KSFDC നിർമ്മിച്ച , മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു .

നാല് വയസ്സ് മുതൽ ഇഷിത പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റലിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം.പിന്നീട് കേരള സർക്കാരിന്റെ  ഹരിതകേരളം മിഷൻ സംഘടിപ്പിച്ച   'ജലമാണ് ജീവന്‍' ക്യാമ്പയിനു  വേണ്ടി ആറ് പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നല്ലൊരു ഗായിക കൂടിയാണ് ഇഷിത .പട എന്ന സിനിമയിൽ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട് .