കണ്ണൻ നായർ

Kannan Nayar

തിരുവനന്തപുരം ജില്ലയിൽ പ്രഭാകരൻ നായരുടെയും ശ്രീലതയുടേയും മകനായി 1985 ഫെബ്രുവരി 16ന് ജനിച്ചു.തിരുവനന്തപുരം മോഡൽ സ്കൂൾ, ഹിന്ദുസ്ഥാൻ കോളേജ്, കോയമ്പത്തൂർ (വിഷ്വൽ കമ്മ്യൂണിക്കേഷൻ)  കേരള യൂണിവേഴ്സിറ്റി - എം. ഫിൽ (തീയറ്റർ ആർട്സ്) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ SAE ൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കേരള സർവകലാശാല അധ്യാപക പഠന കേന്ദ്രം, അടൂരിലെ പെർഫോമിങ് ആർട്സ് വിഭാഗം അസി. പ്രൊഫസറാണ്.

2007 ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയിൽ ക്യാമറാമാൻ അഴകപ്പന്റെ അസിസ്റ്റന്റ് ആയാണ്  സിനിമാരംഗത്ത് എത്തുന്നത്.പിന്നീട് പല സിനിമകളിലും അസിസ്റ്റന്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യയിൽ നിന്നും ആദ്യമായി ഹിവോസ് ടൈഗർ പുരസ്‌കാരം നേടിയ സെക്സി ദുർഗയിലെ നായകവേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.65ലധികം ഷോർട്ഫിലിമുകളിൽ അഭിനയിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്‌തു.100ലധികം നാടകങ്ങളിലായി 500ൽ പരം വേദികളിൽ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല  ഇരുപതോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങൾക്ക് ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.രണ്ട് സഹോദരങ്ങളാണ് കണ്ണൻ നായർക്ക് ഉള്ളത് (ചേട്ടനും അനിയത്തിയും). 

വിലാസം: ജ്യോതിസ്, ദർപ്പവിള, ഭരതന്നൂർ പോസ്റ്റ്‌, തിരുവനന്തപുരം.

ഫേസ്ബുക്ക് പ്രൊഫൈലിവിടെ   : IMDB പ്രൊഫൈലിവിടെ   ഇമെയിൽ