ലില്ലി

Released
Lilli
കഥാസന്ദർഭം: 

പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ ചിത്രത്തിലൂടെ സംവിധായകനായ പ്രശോഭ്  വിജയൻ നമ്മോട് പറയുന്നത്.  ലില്ലി എന്ന ഗർഭിണിയായ സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവം അടുത്തിരിക്കുന്ന ലില്ലിയെ കുറച്ച് ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ പ്രമേയം.  ആദ്യ ഫ്രെയിം മുതൽ തന്നെ ലില്ലി അതിന്റെ കഥാഗതി വ്യക്തമാക്കുന്നു. നിസ്സഹായായ ഗർഭിണി അഭിമുഖീകരിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഘടകം. 

തന്നെ തട്ടിക്കൊണ്ടു വന്ന് അതിക്രമങ്ങൾക്ക് ഇരയാക്കിയവരോട് ഒരു പുരുഷന്റെ സഹായമില്ലാതെ തന്നെ ലില്ലി പ്രതികാരം ചെയ്യുന്നു. പ്രതികാരം ചെയ്യാൻ അവൾ സ്വീകരിക്കുന്ന മാർഗങ്ങളും പുതുമയുള്ളതാണ്.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 28 September, 2018

Lilli Malayalam Movie Trailer | E4 Entertainment