അനൂട്ടൻ വർഗ്ഗീസ്

Anooten Vargis

1992 ജനുവരി 29-ന് എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിൽ കൊമ്പനാടാണ് അനൂട്ടൻ വർഗ്ഗീസ് ജനിച്ചത്. അച്ഛൻ എം ബി വർഗ്ഗീസ് അഭിനേതാവായിരുന്നു.  സാന്റം പബ്ലിക് സ്കൂൾ, ഗവ്ണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിനു ശേഷം സിനിമയോടുള്ള താത്പര്യം കാരണം കൂടുതൽ അവസരങ്ങൾ ലഭിയ്ക്കുന്നതിനു വേണ്ടി അനൂട്ടൻ മുംബൈയിലേയ്ക്ക് പോയി. പരസ്യ ചിത്രങ്ങളിൽ പ്രിയദർശന്റെ അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു അനൂട്ടന്റെ തുടക്കം. ആഡ് ഫിലിംസുകളിൽ വർക്ക് ചെയ്ത്  താമസിയാതെ സിനിമയിലേയ്ക്ക് എത്തി. Bhaag, Johany, M S Dhony Untold Stoy എന്നീ ഹിന്ദി സിനിമകളിൽ അസിസ്റ്റൻന്റ് ഡയറക്ടറായി പ്രവർത്തിച്ചു. മലയാള ചിത്രങ്ങളായ ലില്ലി, മരിയം വന്നു വിളക്കൂതി എന്നീ സിനിമകളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു അനൂട്ടൻ വർഗ്ഗീസ്. ഇഷ്ക് എന്ന സിനിമയിൽ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുമുണ്ട്.  നിലവിൽ സഹ സംവിധായകൻ സഹ നിർമ്മാതാവ് എന്നീ മേഖലകളിലാണ് അനൂട്ടൻ വർഗ്ഗീസ് പ്രവർത്തിയ്ക്കുന്നത്.

അനൂട്ടൻ വർഗ്ഗീസിന്റെ വിലാസം-  Anootanvargis@gmail.com.