മറിയം വന്ന് വിളക്കൂതി
ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ് ചിത്രം. യുവത്വത്തിന്റെ പ്രശ്നങ്ങളുമായി മറിയം വന്ന് വിളക്കൂതി. സ്‌കൂൾകാലം മുതലേ സുഹൃത്തുക്കളായിട്ടുള്ള ഉമ്മനും ബാലുവും അഡ്ഡുവും ജോലി ചെയ്യുന്നതും ഒരുമിച്ചാണ്. മിനർവ ബയോ കെമിക്കൽസിലെ ഉഴപ്പന്മാരും ബോസിന്റെ തലവേദനയുമായ ഇവരുടെ മറ്റൊരു സുഹൃത്ത് ഓഫീസിലെ ബെസ്റ്റ് എംപ്ലോയിയും മര്യാദക്കാരനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഇവർക്കിടയിലേക്ക് ഒരിക്കൽ സ്‌കൂൾ കാലഘട്ടത്തിൽ ഇവരെ വിട്ടുപോയ, കുരുത്തക്കേടുകളുടെ ആശാനായ റോണി വീണ്ടും വരികയാണ്. തന്റേടിയും ഗൗരവക്കാരിയുമായ റിട്ടയേഡ് ഹെഡ് മിസ്ട്രസ് മറിയാമ്മ ജോർജിന്റെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന നമ്പൂതിരിയുടെ പിറന്നാൾ ദിവസം നമ്പൂതിരിയുടെ റൂമിൽ കൂടാൻ തീരുമാനിക്കുന്ന സംഘത്തിന് മുന്നിൽ റോണി മന്ദാകിനി പരിചയപ്പെടുന്നതോടെ മറിയം വന്ന് വിളക്കൂതിയിലെ പ്രശനങ്ങൾ തുടങ്ങുകയാണ്....
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ജെയ്തത് ARK മീഡിയയുടെ ബാനറിൽ രാജെഷ് അഗസ്റ്റിൻ നിർമ്മിച്ച് രാഗം മൂവീസിന്ജറ ബാനറിൽ രാജു മല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് "മറിയം വന്നു വിളക്കൂതി". കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, സേതുലക്ഷ്മി,ബേസിൽ ജോസഫ്, സിദ്ധാർഥ് ശിവ, ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു