പ്രശാന്ത് പിള്ള

Prashanth Pillai
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 82
ആലപിച്ച ഗാനങ്ങൾ: 4

സംഗീത സംവിധായകൻ. 1981 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ചെന്നൈയിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതിനുശേഷം പ്രശാന്ത് എ ആർ റഹ്മാന്റെ കീഴിൽ കുറച്ചുകാലം വർക്ക് ചെയ്തു. അതിനുശേഷം അദ്ദേഹം പൂനെയിൽ താമസമാക്കി. പരസ്യങ്ങൾക്ക് ജിംഗിൾ ചെയ്തും ഷോർട്ട് ഫിലിമുകൾക്ക് മ്യൂസിക് ചെയ്തും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. 2004-ൽ റേഡിയൊ ജിംഗിൾ ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാൻ കാരണമായി.

 തുടർന്ന് റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി നിരവധി ജിംഗിൾസ് ചെയ്തു. 2007-ൽ ബിജോയ് നമ്പ്യാരുടെ  ഷോർട്ട് ഫിലിം രാഹു- വിന് മ്യൂസിക് ചെയ്തു. ആ സൗണ്ട് ട്രാക്ക് പ്രശാന്ത് പിള്ളൈയുടെ ഏറ്റവും മികച്ച വർക്കുകളിലൊന്നായിരുന്നു. അത് പിന്നീട് സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലുപയോഗിച്ചു. പ്രശാന്ത് പിള്ള സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ 2010-ൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ ആയിരുന്നു. 2011-ൽ ലിജോയുടെ തന്നെ ചിത്രമായ സിറ്റി ഓഫ് ഗോഡ്-നുവേണ്ടി സംഗീതം ചെയ്തു. 2011-ൽ ബിജോയ് നമ്പ്യാർ സംവിധനം ചെയ്ത ബോളീവുഡ് സിനിമ Shaitan- നുവേണ്ടി സംഗീതസംവിധാനം ചെയ്തു. 2013-ൽ ബിജോയ് നമ്പ്യാരുടെ ബോളീവുഡ് ചിത്രമായ David- ന് സംഗീതം നൽകി. 2013-ൽ ആമേൻ എന്ന സിനിമയ്ക്ക് പ്രശാന്ത്പിള്ള സംഗീതം നിർവഹിച്ച ഗാനങ്ങൾ നിരൂപക പ്രശംസനേടുകയും ഗാനാസ്വാദകർക്കിടയിൽ പോപ്പുലറാകുകയും ചെയ്തു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം ചിത്രങ്ങൾക്ക് പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിട്ടുണ്ട്. Om Ganeshaya Namaha, Amhi Puneri എന്നീ ആൽബങ്ങളൂം ചെയ്തിട്ടുണ്ട്.