വട്ടോളി

അന്തം വിട്ടു നോക്കികാണുമാറ്
എങ്ങു നിന്ന് വന്ന ദേവദൂതൻ
തലോടലാലെ നീറ്റിലോളം മാലകെട്ടും 
കാറ്റിനാൽ അലർച്ച മാറ്റി നാടിനെന്തു
പൊന്നുമിന്നും വന്നിതോ 
വിളിപ്പുറത്തുദിച്ചു  നിൽക്കും
ജ്വാലാ പ്രഭാവമെ വരൂ വരൂ ..
തുടിക്കുമാത്മ വീര്യമേ
വട്ടോളി അച്ഛന്റെ ആടി നടപ്പ്
ഇടത്തും വലത്തും താളം തുടിച്ച്
ചിരിച്ച് മർത്യരെ മയക്കുമ്പോൾ 
കണ്ടില്ലേ.. കാണാനെന്തു രസം 
കണ്ടാൽ കണ്‍നിറയും
കാൽവരികുന്നുകയറി വന്നതാണേ
വട്ടോളി..
വാക്കിൽ തേൻകനിവും
നോക്കിൽ സാന്ത്വനവും
ഗ്രാമത്തിന്റെ ഭാഗ്യമാണേ 
വട്ടോളി..

അങ്ങ് തെക്കുനിന്നും തെന്നിവന്ന കാറ്റിലുലയും
കുളിരിലെ മാട്ടമൂട്ടി വാഴ്ന്നു വീണ മധു പകർന്ന ലഹരിയിൽ (2)
നന്മകൾ നേർന്നു നൻമനസ്സിൽ 

ചെമ്പാവ് ദിക്കിൽ നിന്നും പൊട്ടി വന്ന പൊൻ കതിർ 
നൂറുമേനി വിളവിളഞ്ഞേ 
നാടിനുണ്ണാൻ പക്ഷിയകറ്റാൻ  
കറ്റമെതിക്കൂ  വേഗം
മധുരപാട്ടും പാടാം
കൊയത്തുപോലെ ഉത്സവം
ഇത് കൊണ്ടാടാം യാ
ല.ലാ..ലാ വട്ടോളി ..വട്ടോളി 
വട്ടോളി..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vattoli