ഈ സോളമനും ശോശന്നയും

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ ..
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ ..
കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
മിണ്ടാതെ മിണ്ടി പണ്ടേ
കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
മിണ്ടാതെ മിണ്ടി പണ്ടേ (2)
അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
രുറ്റുരു രൂ..രുറ്റുരു രൂ.
രുറ്റുരു രൂ..രുറ്റുരു രൂ.

പാതിരാ നേരം പള്ളിയിൽ  പോകും
വെള്ളിനിലാവെനിക്കിഷ്ടമായി 
ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
മിന്നും മഴയിലങ്ങാണ്ട് പോയി
മഴവില്ലുകൊണ്ട് മനപേരെഴുതി
കായൽ കടത്തിൻ വിളക്ക്പോലെ
കാറ്റിൽ കെടാതെ തുളുമ്പി ..
ആ...

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ ..
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ ..
രുറ്റുരു രൂ..രുറ്റുരു രൂ...
രുറ്റുരു രൂ..രുറ്റുരു രൂ...

കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
മിന്നാമിനുങ്ങിൻ പാടം പകരം 
നൽകി വിളവെല്ലാം ..
ഇരുപേരും വീതിച്ചു ..
അമ്പത് നോമ്പ് കഴിഞ്ഞവാറേ
മനസ്സൊന്ന് താനേ തുറന്നു വന്നു (2)

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ ..
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.5
Average: 9.5 (2 votes)
ee solamanum shoshannayum

Additional Info

Year: 
2013