നി കൊ ഞാ ചാ
പ്രണയവും സെക്സും സിനിമയുമൊക്കെ ഹരമായി മാറിയ കുറച്ചു യുവതീ യുവാക്കളുടെ ആഹ്ലാദതിമിർപ്പിന്റേയും അതിന്റെ തിക്താനുഭവങ്ങളുടെയും കഥ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ പറയുന്നു.
Actors & Characters
Actors | Character |
---|---|
റോഷൻ | |
ജോ | |
അബു | |
ആൻ മാത്യൂസ് | |
ആലീസ് | |
സാനിയ | |
പോലീസ് ഓഫീസർ | |
ഹോട്ടൽ റിസപ്ഷനിസ്റ്റ് അഞ്ജലി | |
പീറ്റർ | |
ഫിലിപ്പ് |
Main Crew
കഥ സംഗ്രഹം
നിന്നേം കൊല്ലും ഞാനും ചാവും എന്നതിന്റെ ചുരുക്കെഴുത്താണ് നി കൊ ഞാ ചാ
ലാൽ ജോസ്, ശ്യാമപ്രസാദ് എന്നീ സംവിധായകരുടെ സഹ സംവിധായകനായിരുന്ന ഗിരീഷിന്റെ ആദ്യചിത്രം
പ്രമുഖ കഥാപാത്രങ്ങളായി പുതുമുഖങ്ങൾ അഭിനയിക്കുന്നു.
‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം.
നഗരത്തിലെ ഒരു ഡോക്ടറാണ് റോഷൻ( സണ്ണി വെയ്ൻ) റോഷന്റെ കൂട്ടുകാരയ ജോ (പ്രവീൺ അനഡിൽ) അബു (സഞ്ജു അബു) ഇവരിൽ അബു സിനിമാ സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആണ്. ഉടനെത്തന്നെ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്നാണ് അബുവിന്റെ ആഗ്രഹം. അതിനു വേണ്ടി തിരക്കഥയെഴുത്തും നിർമ്മാതാക്കളെ കാണലും തകൃതിയായി നടക്കുന്നു. എന്നാൽ സിനിമാ സംവിധാനം സംഭവിക്കുന്നില്ല. ജോ ഒരു ചാനലിലെ പ്രോഗ്രാം ഡയറക്ടറാണ്. ആ പ്രോഗ്രാമിന്റെ അവതാരക ആൻ മാത്യൂസ് (പൂജിതാ മേനോൻ) ജോയുടെ കാമുകിയാണ്. എന്നാൽ ഒരു ദിവസം ജോയുടെ പ്രണയം തകരുകയും ആൻ ജോയെ വഞ്ചിച്ചുവെന്നും സുഹൃത്തുക്കൾ മനസ്സിലാക്കുന്നു. ആൻ ഇപ്പോൾ തന്നെ വെടിഞ്ഞ് പ്രോഗ്രാമിന്റെ ക്യാമറമാനായ പീറ്ററുമായി(ഷാനി)പ്രണയത്തിലാണെന്നും അവരൊരുമിച്ച് ജീവിക്കാൻ പോകുന്നുവെന്നും മനസ്സിലാക്കുന്നു. പ്രണയം തകർന്ന ദു:ഖത്തിൽ ജോ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്നാൽ സുഹൃത്തുക്കളായ റോഷനും അബുവും അവനെ രക്ഷിക്കുന്നു. തകർന്നുപോയ അവന്റെ മനസ്സിനെ നേരെയാക്കാനും ഇപ്പോഴത്തെ ചുറ്റുപാടിൽ നിന്നും അല്പദിവസം മാറിനിൽക്കാനും മൂവരും ഗോവയിലേക്ക് പോകുന്നു. ഗോവയിലെ ഒരു റിസോർട്ടിൽ മുറിയെടുത്ത അവരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ജോയുടെ മുൻ കാമുകി ആനും പുതിയ ബോയ് ഫ്രണ്ട് പീറ്ററും അതേ റിസോർട്ടിൽ മുറിയെടുത്തിരിക്കുന്നു. ജോ വീണ്ടും സങ്കടത്തിലാകുന്നു. എന്നാൽ അത് മറന്നു കളയാനും ഗോവൻ ജീവിതം ആസ്വദിക്കാനും സുഹൃത്തുക്കൾ ജോയോട് ആവശ്യപ്പെടുന്നു.
മൂവരുടേയും ഗോവയിലേക്കുള്ള യാത്രയിൽ വെച്ച് സാനിയ(മെറിൻ മാത്യു) ആലീസ് (റോഹിണി മറിയം ഇടിക്കുള) എന്നീ പെൺകുട്ടികളെ കണ്ടുമുട്ടുന്നു. ഒരു വഴക്കിൽ തുടങ്ങിയ പരിചയമായിരുന്നു. അവർ ഗോവൻ ബീച്ചിൽ വെച്ച് ഈ പെൺകുട്ടികളെ വീണ്ടും കണ്ടപ്പോൾ പരിചയം പുതുക്കുകയും ഇരുവരും ഫ്രെണ്ട്സ് ആകാനുള്ള അവസരം ഒത്തുവരികയും ചെയ്യുന്നു. കുറച്ചു ദിവസം റോഷനും അബുവും ഈ പെൺകുട്ടികളോടൊത്ത് ഗോവയിൽ ജീവിതം ആസ്വദിക്കുന്നു. ഡാൻസ് ബാറിൽ നിന്നും മദ്യപിച്ച് മുറിയിലെത്തിയ പ്രണയ ജോഡികൾ തങ്ങളുടെ ഗേൾഫ്രണ്ട്സിനോടൊപ്പം ശയിക്കുന്നു. രാത്രിയും പകലും പെൺകുട്ടീകളോടൊത്ത് എഞ്ചോയ് ചെയ്ത റോഷനും അബുവും നാട്ടിലേക്ക് മടങ്ങുന്നു. പെൺകുട്ടികൾ ബാംഗ്ലൂരിലേക്കും. എന്നാൽ ജോ നാട്ടിലേക്ക് തിരികെ വരാൻ തയ്യാറാകുന്നില്ല. ജോ റിസോർട്ടിലെ റിസപ്ഷനിസ്റ്റുമായി സൌഹൃദത്തിലാകുന്നു.
എന്നാൽ നാട്ടിലേക്കുള്ള വരവിൽ റോഷനും അബുവിനും സാനിയയുടേയും ആലീസിന്റേയും ഫോൺ കാൾ വരുന്നു. ഫോൺ സംസാരത്തിൽ അവർ ഒരു സത്യം വെളിപ്പെടൂത്തുന്നു. ഞങ്ങളിലൊരാൾക്ക് എയ് ഡ്സ് ഉണ്ടെന്നും ഞങ്ങളുമായി ബന്ധപ്പെട്ട നിങ്ങളിൽ ഒരാൾക്ക് ഈ അസുഖം പകർന്നിട്ടുണ്ടെന്നും. ഇത് കേട്ട് ഇരുവരും തകരുന്നു. തിരികെ ഗോവയിലേക്കു തന്നെ തിരിച്ചു പോകുന്നു. എന്നാൽ ഈ പെൺ കുട്ടികളെക്കുറിച്ച് ഒന്നും ലഭിക്കുന്നില്ല. റോഷന്റെ പരിചയക്കാരൻ ഗോവയിലെ സ്റ്റേഷനിൽ പോലീസ് ഓഫീസറാണ്(ഷമ്മി തിലകൻ) ഇതുപോലെ എയ്ഡ് ഡ്സ് പകർത്താൻ നടക്കുന്ന രണ്ട് പെൺ കുട്ടികളെക്കുറീച്ചുള്ള ഗോവ പോലീസിന്റെ വിവരം അയാൾ ഇവരോട് പറയുന്നു.
തങ്ങളിലാർക്കാണ് ആ മാരക രോഗം വന്നിരിക്കുന്നത് എന്നറിയാതെ ഇരുവരും നീറി നീറി കഴിയുന്നു. അതറിയാൻ പല വഴികളും ഇരുവരും നോക്കിയെങ്കിലും ഫലവത്താകുന്നില്ല. പേടിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു. ഒടുവിൽ ആലീസിനേയും സാനിയയേയും മൊബൈലിൽ വിളിച്ച് അവർ ചോദിക്കുന്നു. സാനിയ ആ രഹസ്യം വെളിപ്പെടൂത്തുന്നു. തങ്ങളിൽ അർക്കാണ് ആ അസുഖമെന്നും ആർക്കാണ് അത് പകർന്നിരിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. ആ വിവരം കേട്ട് റോഷനും അബുവും ഞെട്ടുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങൾ ചേർത്തു. |