പൂജിതാ മേനോൻ

Poojitha Menon

മലയാള ചലച്ചിത്ര നടി. 1988 ജൂൺ 29ന് മലയാളി ദമ്പതികളുടെ മകളായി കുവൈറ്റിൽ ജനിച്ചു. ടെലിവിഷൻ അവതാരികയായാണ് പൂജിത കരിയർ തുടങ്ങുന്നത്.  2013 ൽ നീ കൊ ഞാൻ ചാ എന്ന സിനിമയിൽ നായികയായി സിനിമയിൽ തുടക്കമിട്ടു. തുടർന്ന് അരികിൽ ഒരാൾ, ഓം ശാന്തി ഓശാന.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ പൂജിത അഭിനയിച്ചു. സിനിമാഭിനയത്തോടൊപ്പം, മോഡലിംഗിലും ടെലിവിഷൻ അവതാരികയായും സജീവമാണ് പൂജിത മേനോൻ.