ഫിലിപ്പ് ജോൺ

Philip Johan

ജോൺ സാനന്ദരാജ് (Published books on translations of Ingmar Bergman and Andrei Tarkowski movies) റേച്ചൽ എബ്രഹാം എന്നിവരുടെ മകനായി തിരുവനന്തപുരത്ത് ജനിച്ചു. വിദ്യനഗർ സ്കൂളിലും ഉത്തമൻ സ്കൂളിലുമായിട്ടായിരുന്നു ഫിലിപ്പ് ജോണിന്റെ പ്രാഥമിക വിദ്യാഭ്യാസം, അതിനുശേഷം ചെമ്പഴന്തി എസ് എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നും കോളേജ് വിദ്യാഭ്യാസം നേടി.

ഒരു സിനിമാമാഗസിനിലെ ഓഡിഷനിലൂടെയാണ് ഫിലിപ്പ് സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2005 -ൽ ഡിസംബർ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നി കൊ ഞാ ചാലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിലും Innisai Kavalan എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ഫിലിപ്പ് ജോണിന്റെ  അച്ഛന്റെ സഹോദരൻ പോൾ സാനന്ദരാജ് സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 

ഫിലിപ്പ് ജോണിന്റെ ഭാര്യ ഡോക്റ്റർ അൻഷ ഫിലിപ്പ്. മക്കൾ  സെഡറിക് ഫിലിപ്പ്, സാക്കറി ഫിലിപ്പ്,  ജെർമി ഫിലിപ്പ്