വെള്ളരി പട്ടണം
പഞ്ചായത്തു തിരഞ്ഞെടുപ്പ്, സീറ്റിനു വേണ്ടിയുള്ള ചേച്ചിയുടെയും അനിയൻ്റെയും വടംവലിയാകുന്നതാണ് സിനിമയുടെ പശ്ചാത്തലം.
Actors & Characters
Actors | Character |
---|---|
കെ പി സുനന്ദ | |
കെ പി സുരേഷ് | |
കുഞ്ഞനന്തൻ | |
അലക്സ് | |
പീതാംബരൻ | |
രാധൻ | |
ബാബുരാജ് | |
LDP ലോക്കൽ സെക്രട്ടറി | |
BDP നേതാവ് | |
നീന കോശി | |
അലീന അലക്സ് |
Main Crew
കഥ സംഗ്രഹം
UDP ഭരിക്കുന്ന ചക്കരക്കുടം പഞ്ചായത്തിലെ ഭരണകക്ഷി അംഗമാണ് കെ പി സുനന്ദ. കുറച്ച് വെട്ടിപ്പും തട്ടിപ്പും പ്രീണനവും ഒക്കെ വശമുള്ള, എന്നാൽ മനസ്സലിവുള്ള ഒരു രാഷ്ട്രീയജീവി. പണ്ട്, സുനന്ദയുടെ അച്ഛൻ പീതാംബരൻ മകൻ സുരേഷിനെ പിൻഗാമിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് പാർട്ടിയിൽ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. അലക്സും പുഷ്കരനും ഗുണപാലും ഉൾപ്പെട്ട വിമത ഗ്രൂപ്പുകാർ പീതാംബരൻ്റെ വീട്ടിലേക്ക് നടത്തിയ ബോംബേറിൽ അയാളുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നിട്ടും,
LDPക്ക് മൃഗീയ സ്വാധീനമുള്ള ചക്കരക്കുടം പഞ്ചായത്തിൽ പീതാംബരൻ പ്രസിഡൻ്റാകുന്നു. എന്നാൽ, അലക്സും കൂട്ടരും പീതാംബരനെ വിജിലൻസ് കേസിൽ കുടുക്കുന്നു. അതോടെ സജീവരാഷ്ട്രീയം വിട്ട പീതാംബരനു പകരം മകൾ സുനന്ദയ്ക്ക് UDP സീറ്റ് നല്കുകയായിരുന്നു.
സുനന്ദയുടെ അനിയൻ കെ പി സുരേഷ് സ്വന്തമായി വരുമാനമോ ലക്ഷ്യബോധമോ ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. കോളജിൽ പഠിക്കുന്ന സമയത്ത് യാദൃച്ഛികമായി UDP യുടെ വിദ്യാർത്ഥി വിഭാഗം നേതാവായതാണ് സുരേഷ്. ഉടൻ വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ ചേച്ചിയുടെ സീറ്റ് തനിക്കായി സംഘടിപ്പിക്കുക എന്നതാണ് സുരേഷിൻ്റെ ലക്ഷ്യം. അതിനായി ചേച്ചിയെ കടത്തിവെട്ടാൻ പറ്റിയ അടവുകളും പ്രകടനങ്ങളും നടത്തുന്നെങ്കിലും, അതിലും വലിയ താപ്പാനയായ ചേച്ചിക്കു മുന്നിൽ, അതൊന്നും ഏല്ക്കുന്നില്ല. അതിൻ്റെ പേരിൽ ചേച്ചിയും അനുജനും തമ്മിൽ തർക്കങ്ങളും വഴക്കുകളും പതിവാണെങ്കിലും, പരസ്പരം വളരെ കരുതലും സ്നേഹവും രണ്ടു പേർക്കുമുണ്ട്. കോളജ് കാലം തൊട്ടേ, UDP മണ്ഡലം പ്രസിഡൻറായ അലക്സിൻ്റെ മകൾ അലീനയുമായി സുരേഷ് പ്രണയത്തിലാണ്. പക്ഷേ, അലക്സിന് സുരേഷിനെ ഒട്ടും താത്പര്യമില്ല. പഞ്ചായത്ത് സെക്രട്ടറിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാനാണ് അയാളുടെ ശ്രമം.
പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചതോടെ ചക്കരക്കുടം ചൂടുപിടിക്കുന്നു. സുനന്ദയ്ക്ക് വീണ്ടും സീറ്റു നല്കാൻ UDP തീരുമാനിച്ചതോടെ, സീറ്റ് മോഹവും, ബാല്യകാല സുഹൃത്തും LDP ക്കാരനുമായ ബാബുരാജിൻ്റെ നിർബന്ധവും കാരണം,
സുരേഷ് LDP യിൽ ചേരുന്നു. LDP സുരേഷിന് ആദ്യം സീറ്റ് നല്കുന്നെങ്കിലും പിന്നീട് കുഞ്ഞമ്പു എന്ന മുതിർന്ന മെമ്പറിനു വേണ്ടി സുരേഷിനെ ഒഴിവാക്കുന്നു. എന്നാൽ, സീറ്റുകിട്ടിയ സന്തോഷം കാരണം കുഞ്ഞമ്പു മരിക്കുന്നതോടെ സുരേഷിന് വീണ്ടും നറുക്ക് വീഴുന്നു.
തൻ്റെ അമ്മയെ ബോംബെറിഞ്ഞ കൂട്ടത്തിലെ അലക്സിസിനെയും പുഷ്കരനെയും ഗുണപാലിനെയും ഒതുക്കണമെന്നത് സുനന്ദയുടെ രഹസ്യ അജണ്ടയാണ്. LDP തനിക്ക് സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് വിമതനാവുന്ന തെങ്ങുകയറ്റക്കാരൻ ശശിയെ സുനന്ദ അനുനയിപ്പിച്ച് ഗുണപാലിനെതിരെ സ്ഥാനാർത്ഥിയാക്കുന്നു. സുനന്ദയുടെ ഇടപെടൽ കാരണം പുഷ്കരനും സീറ്റ് ലഭിക്കുന്നില്ല.
വാശിയേറിയ തെരഞ്ഞെടുപ്പിൽ സുനന്ദയും സുരേഷും വിജയിക്കുന്നു. എന്നാൽ, LDP യ്ക്കും UDP യ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതിനാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് വേണ്ടി വരുന്നു. ജയിച്ചവരിൽ ഭൂരിഭാഗവും സുനന്ദയുടെ ആളുകളായതിനാൽ, ഗത്യന്തരമില്ലാതെ, സുനന്ദയെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാക്കാൻ UDP തീരുമാനിക്കുന്നു. LDP യുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി സുരേഷും മത്സരിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അരികെയൊന്നു കണ്ടൊരു നേരം |
വിനായക് ശശികുമാർ | സച്ചിൻ ശങ്കർ | കെ എസ് ഹരിശങ്കർ , നിത്യ മാമ്മൻ |
Contributors | Contribution |
---|---|
Singers |