ശ്രീകാന്ത് വെട്ടിയാർ
Sreekanth Vettiyar
ആലപ്പുഴ ജില്ലയിലെ വെട്ടിയാറാണ് ശ്രീകാന്തിന്റെ ജന്മദേശം. 'ഇന്റർനാഷണൽ ചളു യൂണിയൻ' (ICU) എന്ന ട്രോൾ പേജിലൂടെയാണ് അദ്ദേഹത്തിന്റെ വീഡിയോകൾ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഒരു ചാനലിൽ ഹാസ്യ പരിപാടികളുടെ കോഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള ശ്രീകാന്ത് പിന്നീട് കണ്ടന്റ് ക്രിയേഷൻ രംഗത്ത് സജീവമായി. മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയിൽ സർഗ്ഗാത്മകമായി ഹാസ്യം അവതരിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.
പല ഷോർട്ട് ഫിലിമുകളിലും അഭിനയച്ചതിന് ശേഷം 2022 -ൽ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ശ്രീകാന്ത് വെട്ടിയാർ ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് സൂപ്പർ ശരണ്യ, വെള്ളരി പട്ടണം എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയകളിലും ശ്രീകാന്ത് സജീവമാണ്.


