രമേഷ് കോട്ടയം

Ramesh Kottayam
രമേശ് കോട്ടയം
കോട്ടയം രമേഷ്

     മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പരിചിതൻ ആണ് കോട്ടയം രമേശ്. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷിന്. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. അതിനു ശേഷം കുറച്ചു സിനിമകൾ ചെയ്തു എങ്കിലും 'അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്.