വി സി അഭിലാഷ്

VC Abhilash

സംവിധായകൻ.
ഏറെ നാൾ മാധ്യമ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് അഭിലാഷ് സിനിമയിൽ എത്തുന്നത്. ആളൊരുക്കം എന്ന ആദ്യ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയത്, ഇന്ദ്രൻസിനു മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രം, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശീയ അവാർഡ് (2017) നേടിയ ചിത്രം എന്ന നിലയിൽ ആയിരുന്നു. സബാഷ് ചന്ദ്രബോസ് ആണ് പിന്നീട് പുറത്തിറങ്ങിയ ചിത്രം.

കാർട്ടൂൺ വിചാരം എന്ന പേരിൽ ഒരു പുസ്തകവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: രാഖി.
മകൻ: ജാനക്.

VC Abhilash