അഭിരാമി ഭാർഗ്ഗവൻ

Abhirami Bharggavan

ഭാർഗവന്റെയും രാജലക്ഷ്മിയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. പയ്യന്നൂർ ഗവണ്മെന്റ് ഗേഴ്സ് ഹയർസെക്കന്ററി സ്കൂളിലായിരുന്നു അഭിരാമിയുടെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ച് വയസ്സുമുതൽ നൃത്ത പഠനം തുടങ്ങിയിരുന്നു. പയ്യന്നൂർ കോളേജിൽ നിന്നും  കെമിസ്റ്റ്രിയിൽ ബിരുദം നേടി. അതിനോടൊപ്പം അഭിരാമി തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ ഭരതനാട്യം ചെയ്തു. അതിനുശേഷം ഭരതനാട്യത്തിൽ എം എഫ് എ വിജയിച്ചു. ഗായികകൂടിയായ അഭിരാമി സ്കൂൾ പഠനകാലത്ത് സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സൂര്യടിവിയിൽ അവതാരകയായിട്ടാണ് അഭിരാമി ക്യാമറയുടെ മുന്നിലേയ്ക്ക് വരുന്നത്. ഓഡിഷനിലൂടെയാണ് സിനിമാ മേഖലയിലേയ്ക്ക് പ്രവേശിച്ചത്. 2019 -ൽ സിജു വിൽസൺ നായകനായ വാർത്തകൾ ഇതുവരെ എന്ന സിനിമയിൽ നായികയായിക്കൊണ്ടായിരുന്നു അഭിരാമി ഭാർഗവന്റെ തുടക്കം. അതിനുശേഷം തമിവെള്ളരി പട്ടണം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഡലിംഗ് രംഗത്തും അഭിരാമി സജീവമാണ്.