കൃഷ്ണശങ്കർ

Krishna Sankar
എസ് വി കൃഷ്ണശങ്കർ

മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. അച്ഛന്റെ പേര് ശങ്കർ. ആലുവയിലെ എം ഇ എസ് കോളേജിൽ നിന്നും കൃഷ്ണ ശങ്കർ ബികോം ബിരുദം നേടി. 2013- ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കെത്തി. ആ വർഷം തന്നെ രണ്ടു സിനിമകളിൽ കൂടി അഭിനയിച്ചു. 2014- ൽ അൽഫോൻസ് പുത്രന്റെ തന്നെ പ്രേമം എന്ന ചിത്രത്തിൽ കോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കൃഷ്ണ ശങ്കർ പ്രേക്ഷക ശ്രദ്ധ നേടി.

പതിനഞ്ചിലധികം സിനിമകളിൽ കൃഷ്ണ ശങ്കർ അഭിനയിച്ചിട്ടുണ്ട്. മരുഭൂമിയിലെ ആനഅള്ള് രാമേന്ദ്രൻ എന്നീ സിനിമകളിൽ നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.