ഇടവേള ബാബു

Idavela Babu

മലയാളചലച്ചിത്രനടൻ. 1963 ഓഗസ്റ്റ് 11ന് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ചു. അമ്മാനത്ത് ബാബു ചന്ദ്രൻ എന്നതാണു ഇടവേള ബാബുവിന്റെ യഥാർത്ഥ നാമം. 1982ൽ റിലീസ് ചെയ്ത "ഇടവേള" യാണ് ബാബുവിന്റെ ആദ്യ സിനിമ. ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു.

ഇരുന്നൂറിലധികം സിനിമകളിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ AMMA യുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം. ഇടവേള ബാബു അവിവാഹിതനാണ്.

 http://www.edavelababu.com/