ന്യൂസ്
നാലു മെഡിക്കൽ വിദ്യാർത്ഥികൾ ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നു. അവരെ രക്ഷിക്കാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് മുന്നിട്ടിറങ്ങുന്നു.
Actors & Characters
Actors | Character |
---|---|
റിഷി മേനോൻ | |
ജോളി | |
മേഘ | |
മേനോൻ | |
രാധാകൃഷ്ണൻ | |
ജീവൻ | |
ഫ്രെഡി ഐസക് | |
സുഭദ്ര | |
അരുൺ | |
ചന്തു | |
പരമശിവം | |
ഭാർഗവൻ പിള്ള | |
റോയ് | |
ആൽബർട്ട് | |
വിശ്വനാഥൻ | |
ജോർജ് ജോസഫ് | |
ഡോക്ടർ | |
വിക്ടർ ജോർജ് | |
Main Crew
കഥ സംഗ്രഹം
ഐ പി സ് നേടി പൊലീസ് സേനയിൽ ചേരുക എന്നതാണ് നല്ലൊരു ബോക്സർ കൂടിയായ ഋഷി മേനോൻ്റെ സ്വപ്നം. അതിനായി സിവിൽ സർവീസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് അയാൾ. ഋഷിയുടെ കാമുകിയും പ്രതിശ്രുതവധുവുമാണ് മെഡിക്കൽ വിദ്യാർത്ഥിനിയായ മേഘ. മേഘയുടെ കോളജിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് അരുൺ, റോയ്, ആൽബർട്ട്, നജീബ് എന്നിവർ. ഒരു വീടെടുത്ത് ഒരുമിച്ചു താമസിക്കുകയാണ് നാലുപേരും.
കളർ ബ്ലൈൻഡ്നസ് കാരണം ഋഷിയ്ക്ക് സിവിൽ സർവീസ് സെലക്ഷൻ കിട്ടുന്നില്ല. അതീവനിരാശനായ അയാളെ മേഘ ആശ്വസിപ്പിക്കുന്നു. അവളുടെ പ്രേരണയിൽ പ്രൈവറ്റ് ഐ എന്ന പേരിൽ അയാൾ ഒരു ഡിറ്റക്ടീവ് ഏജൻസി തുടങ്ങുന്നു.
സ്ഥലത്തെ എംപിയും അരുണിൻ്റെ അച്ഛനുമായ വിശ്വനാഥൻ പരോപകാരിയും ജനസമ്മതനുമാണ്. പാർട്ടിയിലെത്തന്നെ മറ്റൊരു നേതാവായ ജോർജ് വിശ്വനാഥനെതിരെ കരുക്കൾ നീക്കുന്നുണ്ട്. അടുത്ത ഇലക്ഷനിലെങ്കിലും വിശ്വനാഥൻ്റെ എം പി സീറ്റ് തട്ടിയെടുക്കുകയാണ് അയാളുടെ ലക്ഷ്യം.
ഒരു രാത്രിയിൽ കിടപ്പുമുറിക്ക് മുകളിൽ ടെറസിൽ എന്തോ ശബ്ദം കേട്ട് ആൽബർട്ട് പേടിക്കുന്നു. പേടിത്തൊണ്ടനായ അവൻ താഴത്തെ നിലയിലെത്തി കാര്യം പറയുന്നു. റോയ് 'എന്താണ് ശബ്ദമെന്ന് നോക്കാം' എന്നു പറഞ്ഞ് ടെറസിലേക്ക് പോകുന്നു. കുറെ കഴിഞ്ഞിട്ടും റോയിയെ കാണാത്തതിനാൽ മറ്റു മൂന്നു പേരും അവനെത്തിരക്കി മുകളിലെത്തുന്നു. റോയ്, പക്ഷേ, അവിടെ ഉണ്ടായിരുന്നില്ല. തങ്ങൾ കാണാതെ റോയ് പുറത്തു പോയതായിരിക്കും എന്നു കരുതിയ അവർ റോയ് പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും അവനെ കാണുന്നില്ല. തിരികെ എത്തിയ അവർ അവനെ കാത്തിരുന്ന് നേരം വെളുപ്പിക്കുന്നു.
രാവിലെ ജോലിക്കെത്തിയ പെൺകുട്ടി ടാപ്പിൽ നിന്ന് രക്തം കലർന്ന വെള്ളം വരുന്നതു കണ്ട് നിലവിളിക്കുന്നു. അരുണും കൂട്ടുകാരും ഓടി ടെറസിലെത്തുന്നു. വാട്ടർ ടാങ്കിൽ കൊല്ലപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ട് അവർ ഞെട്ടിത്തരിക്കുന്നു.
സി ഐ ഫ്രെഡിയും സംഘവും അരുണിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുന്നു. വിശ്വനാഥൻ്റെ താത്പര്യപ്രകാരം ഋഷി കേസിൽ സ്വകാര്യ അന്വേഷണം തുടങ്ങുന്നു. കൊല്ലപ്പെട്ട ജോളിയും റോയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് അയാൾ കണ്ടെത്തുന്നു. അരുണിനും കൂട്ടുകാർക്കും ജാമ്യം കിട്ടുന്നു.
ഋഷി, ജോളി താമസിച്ച ഹോസ്റ്റലിൽ എത്തിയെങ്കിലും എന്തെങ്കിലും കാര്യങ്ങൾ വെളിപ്പെടുത്താൻ വാർഡനോ അന്തേവാസിനികളോ തയ്യാറാവുന്നില്ല. ഇതിനിടയിൽ, റോയ് അരുണിന് ഫോൺ ചെയ്യുന്നു. പക്ഷേ, എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നതിനു മുൻപ് ഫോൺ കട്ടാവുന്നു എന്നാൽ, റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തിൻ്റെ പശ്ചാത്തലശബ്ദങ്ങൾ നല്കിയ സൂചന വച്ച് റോയ് ഒളിച്ചിരിക്കുന്ന ആളുതാമസമില്ലാത്ത വീട്ടിൽ ഋഷി കടന്നു കയറുന്നു. റോയ് അവിടെ ഉണ്ടായിരുന്നില്ല.. പക്ഷേ, നിലത്ത് രക്തപ്പാടുകൾ കാണാമായിരുന്നു. പെട്ടെന്ന് ആരോ ഋഷിയെ ആക്രമിക്കുന്നു. അവിടെ നിന്നു പുറത്തു കടന്ന ഋഷി സി ഐ ഫ്രെഡിയെ വിവരമറിയിക്കുന്നു. എന്നാൽ പിറ്റേന്ന് ആ വീട്ടിലെത്തുമ്പോൾ അത് ആളുതാമസമുള്ള വീടായി കാണപ്പെടുന്നു.
ഇതിനിടെ, ഋഷിയെക്കാണാനെത്തുന്ന, ഹോസ്റ്റലിൽ ജോളിയുടെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ, അവളെപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. പുരുഷ വിരോധിയായ ജോളി പല ചെറുപ്പക്കാരോടും പ്രണയം നടിക്കുകയും നിഷ്കരുണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. റോയും അക്കൂട്ടത്തിൽ ഒരാളായിരുന്നു. പക്ഷേ, ഒടുവിൽ കായികതാരമായ വിക്ടർ എന്നൊരാളുമായി അവൾ ശരിക്കും പ്രണയത്തിലായി. വിക്ടറെ തങ്ങൾ കണ്ടിട്ടില്ലെന്നും ഇടയ്ക്കിടെ ഹോസ്റ്റലിലേക്ക് അയാൾ ഫോൺ ചെയ്യാറുണ്ടായിരുന്നെന്നും പെൺകുട്ടികൾ ഋഷിയോടു പറയുന്നു.
ഹോസ്റ്റലിലെ ടെലിഫോൺ രജിസ്റ്ററിൽ നിന്നു കിട്ടിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള ഋഷിയുടെ അന്വേഷണം ചെന്നെത്തുന്നത് കൊലയാളിയിലേക്കാണ്.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
താരമേ വെള്ളിപ്പൂ നുള്ളിഷണ്മുഖപ്രിയ |
കൈതപ്രം | രാജാമണി | എം ജി ശ്രീകുമാർ, സ്വർണ്ണലത |