താരമേ വെള്ളിപ്പൂ നുള്ളി

താരമേ വെള്ളിപ്പൂ നുള്ളി ചൂടിക്കൊണ്ടരിയൊരു പുലരിയുണരുമൊരഴകു പകരും ആനന്ദം..നീയും തേടുമ്പോൾ 
വിണ്ണിൽ തേടുമ്പോൾ 
തെളിഞ്ഞുവിളങ്ങി വരുന്ന വിഹാര വസന്ത ഭംഗികളിണങ്ങിടുമ്പോൾ ഭൂമിയിൽ.. വർണ്ണപ്പൂക്കാലം ചൂടുന്നു 
നിരിഗരി നിരി ധനിസ പധമപഗരി പാടുന്നു..ചെല്ല പൈങ്കിളി 
ഓമൽ പൂങ്കുയിൽ 

ഇല്ലത്തും പാടത്തെ കുളിരാടിയും കാറ്റാടിത്തുഞ്ചത്തെ തളിരൂതിയും കയ്യിൽ ഉതിർപ്പൂക്കളും 
ചുണ്ടിൽ എതിർപ്പാട്ടുമായ് 
കുണുങ്ങി ഒളിഞ്ഞു വരുന്ന കാറ്റിൻ പാദസരങ്ങൾ പാദസരങ്ങൾ 
പമപധ പമപധ പമപധ പമപധ 
താരമേ വെള്ളിപ്പൂ നുള്ളി ചൂടിക്കൊണ്ടരിയൊരു പുലരിയുണരുമൊരഴകു പകരും ആനന്ദം..നീയും തേടുമ്പോൾ 
വിണ്ണിൽ തേടുമ്പോൾ 

മിഴിനീർ തുടയ്ക്കുന്നു വനമല്ലികൾ കരയെത്തലോടുന്നു തിരമാലകൾ നാദലയസംഗമം കാതിന്നമൃതേകവേ പതിഞ്ഞു നുരഞ്ഞു അലിഞ്ഞു ദൂരെയൊരമ്പല- മണിയുടെ നാദം നാദം പമപധ പമപധ പമപധ പമപധ 
താരമേ വെള്ളിപ്പൂ നുള്ളി ചൂടിക്കൊണ്ടരിയൊരു പുലരിയുണരുമൊരഴകു പകരും ആനന്ദം..നീയും തേടുമ്പോൾ 
വിണ്ണിൽ തേടുമ്പോൾ 
തെളിഞ്ഞുവിളങ്ങി വരുന്ന വിഹാര വസന്ത ഭംഗികളിണങ്ങിടുമ്പോൾ ഭൂമിയിൽ..വർണ്ണപ്പൂക്കാലം ചൂടുന്നു നിരിഗരി നിരി പധമപഗരി 
പാടുന്നു ചെല്ല പൈങ്കിളി 
ഓമൽ പൂങ്കുയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thaarame vellippoo nulli

Additional Info

Year: 
1989

അനുബന്ധവർത്തമാനം