കെ അച്യുതൻ

K Achyuthan
കെ അച്ചുതൻ, അച്ചുതൻ
അസ്സോ. ചിത്രസംയോജനം
അസ്സി.ചിത്രസംയോജനം

മലയാളത്തിലും തമിഴിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ളയാളാണ് കെ.അച്യുതൻ. എഡിറ്ററായിരുന്ന ജ്യേഷ്ഠൻ കെ.ശങ്കുണ്ണിയുടെ സഹായിയായിട്ടാണ് അച്യുതൻ എഡിറ്റിംഗ് രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

കന്നഡ ചിത്രങ്ങളിലൂടെയാണ് അച്യുതൻ ശ്രദ്ധനേടിയത്. കന്നഡ നടൻ രാജ്കുമാറിന്റെ പഴയകാല ചിത്രങ്ങളുടെ സ്ഥിരം എഡിറ്ററായിരുന്നു അദ്ദേഹം. ബംഗാരു മനുഷ്യ എന്ന കന്നഡ ചിത്രത്തിന്റെ എഡിറ്റിംഗിന് കർണ്ണാടക ഗവൺമെന്റിന്റെ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം അച്യുതന് ലഭിച്ചിട്ടുണ്ട്. 

1973 ൽ.തനിനിറം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിട്ടാണ് അച്യുതൻ മലയാള സിനിമയിൽ പ്രവേശിക്കുന്നത്. ചിത്രസംയോജക മേഖലയിൽ മലയാളത്തിൽ നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. അഗ്നിമുഹൂർത്തം എന്നൊരു ചിത്രം മലയാളത്തിൽ അച്യുതൻ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  ഭാര്യയും നാല് മക്കളുമുള്ള അച്യുതൻ 1997 ൽ അന്തരിച്ചു.