ഷാനി ഷകി

Shani Shaki

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി. ഫാഷൻ ഫോട്ടോഗ്രഫി രംഗത്തെ തിളങ്ങുന്ന പേരുകളിലൊന്നാണ് ഷാനി ഷക്കി എന്ന കണ്ണൂർ സ്വദേശിയുടേത്. സംവിധായകനും ഫോട്ടോഗ്രാഫറും സുഹൃത്തുമായ മാർട്ടിൻ പ്രക്കാട്ട് വഴി മെഗാസ്റ്റാർ മമ്മൂട്ടിയെ പരിചയപ്പെട്ടത് ഷാനിയുടെ കരിയറിൽ വഴിത്തിരിവായി. ഷാനിയുടെ ഫോട്ടോഗ്രഫി കൺസെപ്റ്റിൽ ആകർഷിതനായ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സ്ഥിരമായി കൈകാര്യം ചെയ്തത് ഷാനിയായിരുന്നു. തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളൊടൊപ്പവും വർക്ക് ചെയ്യാൻ കഴിഞ്ഞു.  

“നീ കൊ ഞാ ചാ” എന്ന സിനിമയ്ക്ക് പ്രൊമോ ഷൂട്ട് ചെയ്തതാണ് അഭിനയരംഗത്തേക്കുള്ള വഴി തുറന്നത്. “സീനിയേഴ്സ്”, “കളക്റ്റർ” തുടങ്ങിയ മലയാള സിനിമകളിൽ ചെറിയ വേഷം ചെയ്തിരുന്നെങ്കിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത് നി കൊ ഞാ ചായിലാണ്. “വേഗം” എന്ന സിനിമയിലെ സെബാട്ടി എന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. നിരവധി സിനിമകളിൽ പ്രൊമോ ഫോട്ടോഗ്രാഫർ ആയും ജോലി ചെയ്തിട്ടുണ്ട്.