വേഗം

Released
Vegam
കഥാസന്ദർഭം: 

ഒരു പിസ ഡെലിവറി ബോയിയായ സിദ്ധുവും ചപ്പാത്തി മേക്കർ ഡോർ ടു ഡോർ വില്പനക്കാരനായ ദാവീദും ഒരുമിച്ചാണ് താമസം. ഇപ്പോൾ ചെയ്യുന്ന ജോലി കൊണ്ട്  ജീവിതത്തിൽ യാതൊരു ഉയർച്ചയും ഉണ്ടാകാതിരിക്കുകയും, ദിനവും അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും അവരെ പണമുണ്ടാക്കാനുള്ള പുതിയ വഴികൾ തേടുവാൻ പ്രേരിപ്പിക്കുന്നു. അവർ താമസിച്ചിരുന്ന വീടിനെ ഉടമസ്ഥന്റെ മോൾ മീരയുമായി സിദ്ധു പ്രണയത്തിലാകുന്നു. അതിനിടയിൽ അവിചാരിതമായി സിദ്ദുവിന് കുഴൽ പണത്തിന്റെ കാരിയറാകാനുള്ള ഒരു ഓഫർ ലഭിക്കുന്നു. പെട്ടെന്ന് പണം കിട്ടുമെന്ന് കണ്ടപ്പോൾ സിദ്ധു അതേറ്റെടുക്കുന്നു. മുരുകൻ എന്നാ ഗ്യാങ്ങിലാണ് സിദ്ധു എത്തിപ്പെടുന്നത്. ഇതറിയുന്ന വിജയൻ ഭായി സിദ്ധുവിനെ ഉപദേശിക്കുന്നു. ഒരിക്കൽ പണം കൈമാറുവാൻ സിദ്ധു ദാവീദിനെ ഏൽപ്പിക്കുന്നു. എന്നാൽ ദാവീദ് ആ പണം നഷ്ടപ്പെടുത്തുന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു. മുരുകൻ അഞ്ച് ലക്ഷം രൂപ തിരിച്ചു നൽകാൻ മൂന്നു ദിവസം സമയം നൽകുന്നു. അത് നൽകാൻ വഴികൾ ഒന്നും കാണാതെയിരിക്കുമ്പോഴാണ്, ദാവീദ് തന്റെ ഒരു കസ്റ്റമർ കല്യാണത്തിനായി സ്വർണ്ണമെടുക്കാൻ പോകുന്ന വിവരം പറഞ്ഞത് ഓർക്കുന്നത്. മുപ്പത് ലക്ഷത്തോളം രൂപ കിട്ടും എന്നതിനാൽ ഈ വിവരം ദാവീദ് മുരുകനെ അറിയിക്കുന്നു. മുരുകൻ ആ ഓഫർ നിഷേധിക്കുന്നു. സിദ്ധുവും ദാവീദും ആ സ്വർണ്ണം തട്ടാൻ തീരുമാനിക്കുന്നു. എന്നാൽ അവിടെയെത്തുന്ന അവർ കാണുന്നത്,  ആ സ്വർണ്ണം തട്ടാനായി കാത്തു നിൽക്കുന്ന മുരുകന്റെ ആൾക്കാരെയാണ്. പക്ഷേ അവരെ വെട്ടിച്ച് സിദ്ധു ബെന്നിച്ചന്റെ കയ്യിലെ സ്വർണ്ണം അടിച്ചു മാറ്റുന്നു. അതോടെ അയാളുടെ മകളുടെ കല്യാണം അവതാളത്തിലാകുന്നു. പക്ഷേ സ്വർണ്ണം കിട്ടാതെ വന്നപ്പോൾ മുരുകൻ, സിദ്ധുവിനും ദാവീദിനുമായി അന്വേഷണം തുടങ്ങുന്നു. ബെന്നിച്ചന്റെ പരാതിയിൽ പോലീസും അന്വേഷണം ആരംഭിക്കുന്നു. ആ സ്വർണ്ണം ഒരു മാർവാടിക്ക് വിൽക്കുവാൻ ശ്രമിക്കുന്ന ദാവീദിനും സിദ്ധുവിനും ഒരുപാട് പ്രതിബന്ധങ്ങൾ നേരിടെണ്ടി വരുന്നു. 

സർട്ടിഫിക്കറ്റ്: 
Runtime: 
110മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 11 July, 2014

KitVsdYz-mU