സിദ്ധാർത്ഥ് മേനോൻ

Sidardh Menon
Sidhardh menon thaikkudam bridge
സിദാർദ്ധ് മേനോൻ
സിദ്ധാർത്ത് മേനോൻ
Sidharthu menon
ആലപിച്ച ഗാനങ്ങൾ: 11

പൂനേയിൽ താമസമാക്കിയ ഒരു മലയാളി കുടുംബത്തിലാണ് സിദ്ധാർത്ഥ് മേനോൻ ജനിച്ചത്. ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്സിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. പൂനെയിലെ നാടകസമിതിയായ Natak Company യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് സിദ്ധാർത്ഥ് മേനോൻ. 2012 ൽ നാടക സമിതി വിട്ട സിദ്ധാർത്ഥ് മേനോൻ Peddlers എന്ന ഹിന്ദി സിനിമയിലൂടെ സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചു. ആ വർഷം തന്നെ Ekulti EK എന്ന മറാത്തി സിനിമയിലും ഒരു വേഷം ചെയ്തു.. തുടർന്ന് നിരവധി മറാത്തി സിനിമകളിലും ചില ഹിന്ദി സിനിമകളിലും സിദ്ധാർത്ഥ് മേനോൻ അഭിനയിച്ചു.

2015 ൽ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥ് മേനോൻ മലയാളത്തിലെത്തുന്നത്. തുടർന്ന് സോളോജാൻ.എ.മൻ എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചു. അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണ് സിദ്ധാർത്ഥ് മേനോൻ. മലയാള സിനിമകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നോർത്ത് 24 കാതം എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. അതിനുശേഷം ബാംഗ്ളൂർ ഡെയ്സ്റോക്ക്സ്റ്റാർമൈക്ക്... തുടങ്ങിയ പത്തോളം സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.