അരികിലെൻ അരികിലായ്

അരികിലെൻ അരികിലായ്..
തെന്നലായ് വരാൻ..
പ്രണയവും വിദൂരമായ്.. കാത്തിരുന്നുവോ
മധുരമാം.. ലഹരിയായ്
അനുപദമിന്നരികിൽ.. വരാൻ
ആരിതെൻ കനവുകളിൽ ഇതാദ്യമായ്
തേടി നിൻ.. കഥകളിലെ എന്നെ ഞാൻ.. സ്വയം

മാരിവിൽ തൂകുന്നൊരീ...
ഏഴിതൾ വർണ്ണങ്ങളെ..
ശലഭമിതിലേ വരും..
ചിറകിലണിയാൻ നിറം..
നീഹാരങ്ങൾ മായുന്ന നേരം
എൻ മുന്നിൽ.. വിരിയാമോ സ്വയം

ആരൊരാൾ തേടുന്നൊരീ..
സ്നേഹമെൻ കൈക്കുമ്പിളിൽ
നിഴലുമെഴുതുന്നുവോ...
ചുവരിലുണരും.. മുഖം
ഏദൻ പൂക്കളേകും സുഗന്ധം
നിൻ മെയ്യിൽ.. അറിയാമാ സുഖം

അരികിലെൻ അരികിലായ്..
തെന്നലായ് വരാൻ..
പ്രണയവും വിദൂരമായ്.. കാത്തിരുന്നുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arikilen arikilay

Additional Info

Year: 
2018