കണ്ണോളം നീ
കണ്ണോളം നീ മണിത്തിങ്കൾ പോലെ
എന്നോമൽ നീ മയങ്ങുന്നോ.. ചാരേ
തഴുകുന്നുവോ പുലരിയെ.. മിഴിയിതളിൽ
ദൂരെ.. ഏതോ നിനവിൽ തനിയേ
കണ്ണോളം നീ മണിത്തിങ്കൾ പോലെ
എന്നോമൽ നീ മയങ്ങുന്നോ ചാരേ..
വെയിലാൽ മിന്നും.. തളിരായ് നീയും
കളിയാടി നറുതെന്നലിൽ
വിരിയാൻ വെമ്പും മുകുളം പോൽ.. നീ
ചിരി തൂകി ഋതുസന്ധ്യയിൽ
കിന്നാരം ചൊല്ലി എന്നെയും തേടി
കണ്ണാരം പൊത്തി വന്നില്ലേ പൊന്നേ
ഉരുകുമെൻ ജീവനിൽ മഴയായ്.. പെയ്യാൻ
കണ്ണോളം നീ മണിത്തിങ്കൾ പോലെ
എന്നോമൽ നീ മയങ്ങുന്നോ ചാരേ
അരികെ വന്നും തനിയേ മാഞ്ഞും
കഥ നെയ്യും പുതുമഞ്ഞിതിൽ
കൊഴിയും ജന്മം തിരികെ തേടും
എന്നുള്ളം നിൻ കൊഞ്ചലിൽ
സിന്ദൂരച്ചോപ്പിൽ ആകാശത്തേരിൽ
പോയിന്നു സൂര്യൻ മായല്ലേ.. ദൂരെ
അരിയൊരു ചെമ്പക മലരായ്.. ചാരേ
കണ്ണോളം നീ മണിത്തിങ്കൾ പോലെ
എന്നോമൽ നീ മയങ്ങുന്നോ ചാരേ
തഴുകുന്നുവോ പുലരിയെ മിഴിയിതളിൽ
ദൂരെ.. ഏതോ നിനവിൽ തനിയേ
കണ്ണോളം നീ മണിത്തിങ്കൾ പോലെ
എന്നോമൽ നീ മയങ്ങുന്നോ ചാരേ...