മെല്ലെ മെല്ലെ

മെല്ലെ മെല്ലെ... മെല്ലെ തൊടും മനമിതിൽ
പഴയൊരു സ്നേഹ സാന്ത്വനം
മിഴികളെ ആർദ്രമാക്കവേ.. സഖീ ...
മെല്ലെ മെല്ലെ... മെല്ലെ തൊടും

വെൺ നുരയാൽ തഴുകും തിരയെ
അഴലിനെ മായ്ക്കുമോ ആലോലമായ്
ഈ വനിയിൽ വിരിയും മലരേ
കനവിതിലുതിരുമോ സ്വരരാഗമായ്
ഓർമ്മകളിൽ ഒഴുകീ വരുമോ
എന്നരികിൽ നീ.. സ്വപ്നതീരം തേടി ..
തുണയായ്.. വരൂ സഖിയേ ...
മെല്ലെ മെല്ലെ... മെല്ലെ തൊടും...

ആതിരകൾ വരുമോ ഇതിലെ
വെൺനിര തൂകുമോ വിണ്ണോളവും
ആരതികൾ ഉഴിയാമഴകേ..  
വരമായ് തെളിയുമോ നിറസന്ധ്യയിൽ
ശ്രീലകമേ ജപമായ് നിറയേ
നിന്നരികിൽ ഞാൻ കൽവിളക്കായ് മാറി
അതിലിന്നു നാം എരിയും ..

മെല്ലെ മെല്ലെ... മെല്ലെ തൊടും മനമിതിൽ
പഴയൊരു സ്നേഹ സാന്ത്വനം ...
മിഴികളെ ആർദ്രമാക്കവേ.. സഖീ ...
മെല്ലെ മെല്ലെ... മെല്ലെ തൊടും ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Melle melle

Additional Info

Year: 
2018

അനുബന്ധവർത്തമാനം