പഴംപാട്ടിനീണം പേറി

ഏഹേയ്‌ ഏയ്
കഥ.. കഥ... കഥ
പഴംപാട്ടിനീണം പേറി ഏതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ് (2)
താണുവന്നീ നെഞ്ചിലായ്
കഥ നെയ്യാൻ മോഹമായ്...
ആരാണൊരാൾ
കഥ കേൾക്കാൻ.. കൂടുവാൻ

മണ്ണും ചൊല്ലി വിണ്ണും ചൊല്ലി കണ്ണും ചൊല്ലി
കഥ കഥ പണ്ടേ പണ്ടേ
നാടിൻ നേടി പാണൻ പാടി
നമ്മെ തേടി കാലം പോകേ...
ഞാനും ചൊല്ലി....  
കഥ കഥ കഥ  
അന്നും ഇന്നും എന്നും കേൾക്കും.. ശീലും മൂളി
അതിലാരാണെന്നോ...
കഥ ഏതാണെന്നോ
ആരാണൊരാൾ..
കഥ കേൾക്കാൻ കൂടുവാൻ...

പഴംപാട്ടിനീണം പേറി.. ഏതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ്
കളിയല്ലീ കാഴ്ചകൾ
കഥയോതും നേരുകൾ
ആരാണൊരാൾ...
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ

Sithara singing Pazhampattu song from Kadha Paranja Kadha | SIDDHARTH MENON | Dr. Siju Jawahar