പണ്ടേ നീ എന്നിലുണ്ടേ

പണ്ടേ നീ എന്നിലുണ്ടേ
പെണ്ണേ നീ ഉള്ളിലുണ്ടെ ..
വല്ലാതെ പൊള്ളുന്നുണ്ടേ കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
ഒരു സങ്കൽപമായ് ഞാനുണരേ...
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
സ്വർണ്ണ പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം ...
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ ..പോകാതെ നീ

പകലിരവി മാരിത്തെന്നൽ
പകുതിയൊരു കാര്യം ചൊല്ലി
കനകമണി നാദം പോലെ ....
അരികിലൊരു വേളിപ്പക്ഷി
മറുപകുതി പെണ്ണേ മൂളി ഹൃദയമിഴി മിന്നി മെല്ലെ നിന്നിൽ
നാളേറെ നീങ്ങുമ്പോൾ നാദങ്ങൾ മീട്ടുമ്പോൾ
നീയെന്റെ ആത്മാവിൻ സംഗീതം കേട്ടില്ലേ

പണ്ടേ നീ എന്നിലുണ്ടേ
പെണ്ണേ നീ ഉള്ളിലുണ്ടെ ..
വല്ലാതെ പൊള്ളുന്നുണ്ടേ കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
ഒരു സങ്കൽപമായ് ഞാനുണരേ...
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
സ്വർണ്ണ പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം ...
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ ..പോകാതെ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pande nee ennilunde