ധൃതംഗപുളകിതനായി
ഓ ...
(റാപ്പ് )
പ്ലിങ്ങിപ്പോയ് ജീവിതം
നീങ്ങിപ്പോയ് യൗവ്വനം..
ജരാനര ബാധിച്ചിന്നൊരു
നോക്കുകുത്തിയായ് ഞാൻ..
മഴയെത്ര പെയ്തിട്ടും ...
ദിനമെത്ര പോയിട്ടും...
വെയിലേറ്റു കരിഞ്ഞീ ഉലകിൽ
ഒറ്റക്കായി ഞാൻ....
അവളല്ലേ ഇവളല്ലേ... ഇതുവഴി വന്നില്ലേ
അതുവഴി പോയില്ലേ...
പെരുവഴി തന്നില്ലേ ....
അവളൊന്നു കണ്ണെറിയാൻ
ഇവളൊന്നു ചിരി പകരാൻ
കനവെത്ര കണ്ടു ഞാൻ ദൈവമേ....
ധൃതംഗപുളകിതനായി ശശാങ്കതരളിതനായി
നിലാവിൽ കോഴി കണക്കെ
തെക്കു വടക്കോടീ (2)
ഓടി ഓടിയൊരു പരുവമായെന്റെ
ബാല്യം മൊത്തം വേസ്റ്റായി ...വേസ്റ്റായി ...
ഓ യൗവ്വനത്തിൽ എത്തിനോക്കിയപ്പോൾ എന്റെ
ആരുമില്ലാ വട്ടായി ..വട്ടായി
It’s a fantastic word aka no one to love
I’m a single on a road no way
ഓ ചുറ്റി ചുറ്റി വന്നൊരുത്തി
പൊട്ടു തൊട്ടു വന്നൊരുത്തി
പറ്റിച്ചിട്ടു പോയേ ...
ധൃതംഗപുളകിതനായി ശശാങ്ക തരളിതനായി
നിലാവിൽ കോഴി കണക്കെ
തെക്കു വടക്കോടീ..
ഓ തട്ടിമുട്ടി നിന്നൊരുത്തി
പൊട്ടു തൊട്ടു വന്നൊരുത്തി
പറ്റിച്ചിട്ടു പോയേ ...
നിലാവിൽ കോഴി കണക്കെ
തെക്കു വടക്കോടീ..
പെണ്ണേ ഇനിയും പണികൾ താങ്ങാനാവില്ല
അയ്യോ...പെണ്ണേ ..
കദന കടലിൽ മുങ്ങി താണു പോയേ
പ്ലിങ്ങിപ്പോയ് ജീവിതം...
നീങ്ങിപ്പോയ് യൗവ്വനം
ജരാനര ബാധിച്ചിന്നൊരു
നോക്കുകുത്തിയായ് ഞാൻ (2)
ധൃതംഗപുളകിതനായി ശശാങ്ക തരളിതനായി
നിലാവിൽ കോഴി കണക്കെ
തെക്കു വടക്കോടീ (2)