ലിങ്കു എബ്രഹാം

Linku Abraham
Linkz Abraham
ലിങ്ക്സ് എബ്രഹാം
എഴുതിയ ഗാനങ്ങൾ: 6

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം ഫിലിപ്പ് തിരുവനന്തപുരം ISRO യിൽ സേവനമനുഷ്ടിക്കുന്നു. അമ്മ റേച്ചൽ അധ്യാപികയാണ്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ, സെന്റ് തോമസ് കോളേജ്, മാർത്തോമാ മാനേജ്മെന്റ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിങ്കു നാട്ടിലും വിദേശത്തുമായി പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നു. ആറു വർഷത്തോളമായി ഒമാനിലെ മസ്‌ക്കറ്റിൽ ആയിരുന്നു. നിരവധി ബ്രാൻഡിങ് കാമ്പയിനുകളുടെ ഭാഗമാകുവാൻ ലിങ്കുവിന് കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കൾക്ക് വേണ്ടി ഭക്തി ഗാനങ്ങളും പരസ്യ ജിംഗിളുകളും ആൽബം പാട്ടുകളും എഴുതിയാണ് തുടക്കം. 2018 -ലെ സംസ്ഥാന അവാർഡുകൾ നേടിയ ഒറ്റമുറി വെളിച്ചം ദേശീയ അവാർഡ് നേടിയ കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെയാണ് സിനിമ ഗാനരചനയിലേക്ക് കടന്നു വന്നത്. 2 പെണ്‍കുട്ടികൾ എന്ന് സിനിമയിലൂടെയാണ് ടൈറ്റിൽ & പോസ്റ്റർ ഡിസൈൻസ് തുടങ്ങുന്നത്. ഇരുപത് സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ഏഴ് സിനിമകൾക്ക് ടൈറ്റിൽ & പോസ്റ്റർ ഡിസൈൻ ചെയ്യുകയും ചെയ്തു.

ലിങ്കു എബ്രഹാമിന്റെ ഭാര്യ ഷെറിൻ റേച്ചൽ. ഒരു മകൻ ഫിലി ഏബ്രാം

വിലാസം
ലിങ്കു ഏബ്രഹാം ഫിലിപ്പ്, കയ്യാലക്കകത്തു കീഴുകര കോഴഞ്ചേരി പത്തനംതിട്ട - 689641

ലിങ്കുവിന്റെ  ഇമെയിൽ  | ഫേസ്ബുക്ക് പ്രൊഫൈലിവിടെ