വരയൻ
തെമ്മാടികൾ വാഴുന്ന, പള്ളിയുടെ കാര്യങ്ങൾ പോലും ഗുണ്ടകൾ നിയന്ത്രിക്കുന്ന ഒരു ദ്വീപ് ഗ്രാമത്തിലേക്ക് വികാരിയായി വരുന്ന ഒരു യുവഅച്ചൻ്റെ മുന്നിൽ വൈതരണികൾ പലതാണ്.
സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ ജി ആണ്.
Actors & Characters
Actors | Character |
---|---|
ഫാദർ എബി കപ്പൂച്ചിയൻ | |
തൊമ്മി | |
ഇസ്താക്കി | |
മത്തായി കപ്യാർ | |
ഫാദർ കാർലോസ് | |
ഡെയ്സി | |
ത്രേസ്യ ചേടത്തി | |
ഫാദർ അജു | |
ജോർജിയുടെ മകൻ | |
മിന്നുമോളുടെ അമ്മ | |
ബിഷപ്പ് | |
കേപ്പാ | |
ഫാദർ ആമ്പ്രോസ് | |
ഇസ്താക്കിയുടെ ഭാര്യ | |
കുഞ്ഞൂൻ | |
മിന്നുക്കുട്ടി | |
വറീത് | |
ജോർജി | |
എസ് ഐ ഹരി | |
ഷാപ്പ് ഓണർ | |
ജോർജിയുടെ അമ്മ | |
പടാർ വർക്കി | |
വറീതിൻ്റെ ഭാര്യ (മേരി) | |
വറീതിൻ്റെ മകൾ | |
വറീതിൻ്റെ മകൻ | |
ലോറൺസ് |
Main Crew
കഥ സംഗ്രഹം
തെമ്മാടികളുടെയും താന്തോന്നികളുടെയും ഗുണ്ടകളുടെയും നാടാണ് കലിപ്പക്കര. പണ്ട്, ബ്രിട്ടീഷ് ഭരണകാലത്ത് കുറ്റവാളികളെ നടതള്ളിയിരുന്ന ദ്വീപ്. കലിപ്പക്കരയിൽ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും പോലീസുകാരൊന്നും ആ ഗ്രാമത്തിലേക്ക് പോകാറില്ല. പോയവരെയും നിയന്ത്രിക്കാൻ ശ്രമിച്ചവരെയുമൊക്കെ കായലിൽ ചവിട്ടിത്താഴ്ത്തിയതാണ് കലിപ്പക്കരയുടെ ചരിത്രം. ഞായറാഴ്ചയായാൽ ഇറച്ചി വാങ്ങാൻ ആണുങ്ങൾ എല്ലാം ത്രേസ്യയുടെ കടയിലെത്തും. പോത്തിൻ്റെ "നെടുനാരിറച്ചി"ക്കു വേണ്ടിയുള്ള തല്ലുമത്സരം പോലും അവിടെ അരങ്ങേറും. പള്ളിയിൽ കുർബാന കൂടാൻ പെണ്ണുങ്ങളേ എത്താറുള്ളൂ. അതും കാർലോസ് അച്ചൻ്റെ നിർബന്ധം കാരണം.
പള്ളിയിലെ കൈക്കാരനായ ഇസ്താക്കിക്ക് അച്ചൻ്റെ ഭരണം അത്ര ഇഷ്ടമല്ല. ഭണ്ഡാരപ്പെട്ടിയുൾപ്പെടെ, പളളിയുടെ വരുമാനത്തിൽ നിന്നും കൈയിട്ടുവാരുന്നതിന് അയാൾക്ക് ഒരു മടിയുമില്ല. അതുപോലെ, പളളിപ്പെരുന്നാളിനു പിരിക്കുന്ന വൻതുകളിൽ നിന്നും വെട്ടിപ്പു നടത്തുന്നതും ഇസ്താക്കിയുടെ പതിവാണ്. വർക്കി എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു ഗുണ്ടാപ്പട തന്നെ അയാളുടെ ചൊൽപ്പടിക്കാരായുണ്ട്.
പുതുതായി ചാർജെടുത്ത SI പോലീസുകാരുടെ മുന്നറിയിപ്പു വകവയ്ക്കാതെ അവരെയും കൂട്ടി കലിപ്പക്കരയിൽ എത്തുന്നു. എന്നാൽ ഗുണ്ടാസംഘം അവരെ ബന്ധനസ്ഥരാക്കുന്നു. പള്ളിയിൽ, ഭണ്ഡാരപ്പെട്ടിയിൽ നിന്ന് പണം പിടുങ്ങാൻ ശ്രമിക്കുന്ന ഇസ്താക്കിയുടെ കൈയിൽ നിന്ന് അച്ചൻ പള്ളിയുടെ താക്കോൽ ബലമായി വാങ്ങുന്ന സമയത്താണ് കപ്യാർ മത്തായി ഓടിക്കിതച്ചെത്തി പോലീസുകാരുടെ കാര്യം പറയുന്നത്. അച്ചൻ ഇസ്താക്കിയേയും മത്തായിയേയും കൂട്ടി സംഭവസ്ഥലത്തെത്തുന്നു. എന്നാൽ, പോലീസുകാരെ പറഞ്ഞുവിടാൻ ശ്രമിക്കുന്ന അച്ചനെ അപ്രതീക്ഷിതമായി വർക്കി വയറ്റിൽ കുത്തുന്നു. പരിക്കേറ്റ അച്ചനെ എല്ലാവരും ചേർന്ന് ആശുപത്രിയിലാക്കുന്നു.
ബിഷപ്പിൻ്റെ തീരുമാനപ്രകാരം ചിത്രകാരനും യുവാവുമായ എബി കപ്പൂച്ചിയൻ എന്ന അച്ചൻ കലിപ്പക്കരയിലെ വികാരിയായി എത്തുന്നു.കൂട്ടിന് കെപ്പ് എന്ന പയ്യനുമുണ്ട്. ആദ്യ ദിവസം രാവിലെ തന്നെ കരക്കാർ അച്ചനെ പേടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ നാട്ടുകാരോടൊത്ത് ചീട്ടുകളിച്ചും കള്ളു കുടിച്ചും, കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിച്ചും മാവിലെറിഞ്ഞും, വീടുകൾ സന്ദർശിച്ചും എബി നാട്ടുകാരെ കൈയിലെടുക്കുന്നു. അച്ചൻ്റെ ആദ്യകുർബാനയ്ക്കു തന്നെ, പതിവിനു വിപരീതമായി, ആണുങ്ങളും പള്ളിയിലെത്തുന്നു. ഇസ്താക്കിക്കും വർക്കിക്കും കുറച്ചു ഗുണ്ടകൾക്കും മാത്രം അച്ചൻ്റെ പ്രവർത്തനം ഇഷ്ടപ്പെടുന്നില്ല.
ഒരു രാത്രിയിൽ, മന്ത്രിപുത്രനെ കുത്തിയിട്ടു കലിപ്പക്കരയിലേക്കു കടന്ന ഗുണ്ടകളെ പള്ളിമേടയിൽ ഒളിപ്പിക്കാൻ ഇസ്താക്കി അച്ചനോടു പറയുന്നു. ഗത്യന്തരമില്ലാതെ അച്ചൻ സമ്മതിക്കുന്നു. എന്നാൽ ഗുണ്ടകൾ ഒരു ശല്യമായപ്പോൾ കെപ്പ് രഹസ്യമായി പോലീസിനെ അറിയിക്കുന്നു. പോലീസ് വരുന്നതറിഞ്ഞ് ഇസ്താക്കി ഗുണ്ടകളെ പള്ളിക്കുള്ളിൽ ഒളിപ്പിക്കുന്നു. എന്നാൽ അച്ചൻ അവരെ അടിച്ചു പുറത്താക്കി പോലീസിനെ ഏൽപിക്കുന്നു. എതിർക്കുന്ന ഗുണ്ടകളെ ഓരോന്നായി അച്ചൻ അടിച്ചു നിലംപരിശാക്കുന്നു. അവിടെത്തുന്ന വർക്കിയോട്, തോൽക്കാനായി എതിർക്കേണ്ടാ എന്ന് അച്ചൻ പറയുന്നു. വർക്കി തൻ്റെ വേട്ടപ്പട്ടി ടൈഗറിനെ അച്ചനു നേരേ പായിക്കുന്നു. എന്നാൽ അച്ചനടുത്തെത്തുന്ന പട്ടി അനുസരണയോടെ നില്ക്കുന്നതു കണ്ട് വർക്കി ഞെട്ടുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഷപ്പെത്തുന്നു. ഇരുഭാഗവും കേട്ട ശേഷം, പള്ളിപ്പെരുന്നാള് കഴിഞ്ഞ് തീരുമാനം പറയാം എന്നറിയിച്ച് ബിഷപ്പ് പോകുന്നു. ഇതിനിടയിൽ ഇസ്താക്കിയുടെ മകൾ ഡെയ്സിക്ക് അച്ചനോട് പ്രണയം തോന്നുന്നു. പള്ളിപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ ഇസ്താക്കിയുടെ നേതൃത്വത്തിൽ തുടങ്ങുന്നു. പള്ളിപ്പെരുന്നാള് വേണ്ടെന്നു വച്ച് ആ പണം കാലിന് സ്വാധീനമില്ലാത്ത മിന്നുമോളുടെ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കാൻ അച്ചൻ ഇസ്താക്കിയോട് അഭ്യർത്ഥിക്കുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല.
പെരുന്നാളിന് പുണ്യാളൻ്റെ രൂപം ആശീർവദിച്ചു നല്കാതെ അച്ചൻ പള്ളി പൂട്ടി സ്ഥലം വിടുന്നതിനാൽ പ്രദക്ഷിണം വൈകുന്നു. പിന്നീട് അച്ചൻ അവിടെത്തി പള്ളി തുറക്കുമ്പോൾ കാത്തു നില്ക്കുന്ന നാട്ടുകാർ കാണുന്നത് തങ്ങളുടെ മക്കൾ വരച്ച ചിത്രങ്ങളും മറ്റും ചേർത്ത് പള്ളിയുടെ ഉൾവശം അലങ്കരിച്ചിരിക്കുന്നതാണ്.അതിൻ്റെ നടുക്ക് അച്ചൻ വരച്ച മിന്നു മോളുടെ വലിയ ഛായാചിത്രവും ഉണ്ടായിരുന്നു. നാട്ടുകാർ പ്രദക്ഷിണമൊക്കെ മാറ്റിവച്ച് പള്ളിക്കുള്ളിൽ ചുറ്റി നടക്കുന്നു. അവരെല്ലാം മിന്നു മോളുടെ ചികിത്സയ്ക്കായി ഭണ്ഡാരപ്പെട്ടിയിൽ പണമിടുന്നു. പ്രദക്ഷിണം നടക്കാത്തതിൽ കോപാകുലനായ ഇസ്താക്കി വെടിക്കെട്ട് ഗംഭീരമാക്കാൻ തീരുമാനിക്കുന്നു. എന്നാൽ വെടിക്കെട്ടിനുള്ള സാധനങ്ങൾ കനത്ത മഴയിൽ നനഞ്ഞ് കേടായതിനാൽ വെടിക്കെട്ടു നടക്കുന്നില്ല.
പ്രകോപിതനായ ഇസ്താക്കി അച്ചനെ ഓടിക്കാനുള്ള തന്ത്രം മെനയുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|