സതീഷ് കെ കുന്നത്ത്
പ്രൊഫഷണൽ നാടകവേദികളിൽ നിന്നാണ് സതീഷ് മലയാള സിനിമയിലെത്തിയത്. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനും ഇരിങ്ങാലക്കുടക്കും സമീപമുള്ള കോണത്തുകുന്ന് സ്വദേശി. കോണത്തുകുന്നു ഗവ. യു പി സ്കൂൾ, കരൂപ്പടന്ന ഗവ. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
അങ്കമാലി ഡയറീസിൽ ബാർബർ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സതീശൻ ആയിരുന്നു.ഒരു യത്ഥാർത്ഥ സംഭവ കഥ പോലെ നരസിംഹം സിനിമയുടെ കഥ പറഞ്ഞ ആ ബാർബർ കഥാപാത്രത്തെ പ്രേക്ഷകർ മറക്കാനിടയില്ല.. "തരംഗം" എന്ന ചിത്രത്തിൽ കൊച്ചുമോൻ എന്ന പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു ..ചിത്രം ശ്രദ്ധിയ്ക്കപ്പെടാതെ പോയത് തിരിച്ചടിയായി... തുടർന്ന് മിഖായേൽ, വികൃതി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. മികച്ച നാടക നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് നേടിയിട്ടുള്ള സതീഷ് മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഫ്രഞ്ച് വിപ്ലവം, സമക്ഷം,ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മാസ്റ്റർ ഡാവിഞ്ചി മകനാണ്..