ഏകൻ അനേകൻ

Under Production
Ekan Anekhan
Tagline: 
The One.The Many Within One

 

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് കൈലാസും മിന്നുവും. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിൽ ഒരു കൊച്ചു വീട്ടിൽ ആണ് അവരുടെ താമസം. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിലാണ് ലോക്ക്ഡൗൺ വരുന്നതും അവരുടെ ജീവിതം മാറി മറിയുന്നതും. നാട്ടിൽ സ്വന്തമായുള്ള ഒരു പലചരക്കുകടയാണ് അവരുടെ ഉപജീവന മാർഗം. 
കർശനമായ പോസ്റ്റ്-ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആളുകളുടെ യാത്രകൾക്കും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും ഉണ്ടായിരുന്നു എങ്കിലും ആളുകൾ കുറേക്കൂടി പുറത്തു ഇറങ്ങി തുടങ്ങുകയും ഒരു സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള ഓട്ടത്തിലുമായിരുന്നു ആ ജൂൺ മാസക്കാലം (2020). 
ഒരു പ്രത്യേക സാഹചര്യത്തിൽ നിശ്ചിത സമയത്ത് കട അടയ്ക്കാത്തതിന് എസ്ഐ തോമസ് ഇടിക്കുളയുമായി കൈലാഷ് വഴക്കുണ്ടാക്കുന്നു. ഇടിക്കുള ദേഷ്യപ്പെടുകയും കൈലാസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. തുടർന്നുള്ള സംഭവങ്ങൾ കഥയുടെ കാഠിന്യത്തിലേക്ക് നയിക്കുന്നു. ഒരേ സംഭവത്തെ അഞ്ച് വ്യത്യസ്ത വീക്ഷണങ്ങളിൽ സിനിമ വിവരിക്കുന്നു.