ഗാർഗി അനന്തൻ
Garggi Ananthan
തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ് ഗാർഗി അനന്തൻ. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ഗാർഗി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പെർഫോമിംഗ് ആർട്ടിൽ നിന്നും ബിരുദവും പോണ്ടിച്ചേരി യുണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
നാടക വേദികളിലൂടെ തന്റെ കലാ ജീവിതം തുടങ്ങിയ ഗാർഗി 2019 -ൽ ഗീത ജെ സംവിധാനം ചെയ്ത റൺ കല്യാണി എന്ന സിനിമയിൽ നായികയായാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. ന്യൂയോർക്ക് ഇന്ത്യൻ ഇന്റർ നാഷണൽ ഫെസ്റ്റിവലിൽ റൺ കല്യാണിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡിന് ഗാർഗി അർഹയായി. അതിന് ശേഷം ഏകൻ അനേകൻ, ഗ്രാമവൃക്ഷത്തിലെ കുയിൽ, നാരായണീന്റെ മൂന്നാണ്മക്കൾ, വടക്കൻ എന്നീ സിനിമകളിലും അഭിനയിച്ചു.