ഗ്രാമവൃക്ഷത്തിലെ കുയിൽ

Released
Gramavrikshathile kuyil
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
ചൊവ്വ, 16 January, 2024
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൃപ്പൂണിത്തുറയ്‌ക്ക് പടിഞ്ഞാറും അരൂരിന് കിഴക്കുമായി കിടക്കുന്ന ദ്വീപായിരുന്നു പ്രധാന ലൊക്കേഷൻ. തോന്നയ്‌ക്കൽ വീട് അവിടെ സെറ്റിട്ടു. പെരിയാറിന്റെ തീരം, അരുവിപ്പുറം എന്നിവിടങ്ങളിലും ചിത്രീകരിച്ചു.

കവിയും സാമൂഹ്യ പരിഷ്കർത്താവുമായ കുമാരനാശാനെക്കുറിച്ചുള്ള  ചിത്രമാണ് കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ  കുയിൽ. കുമാരനാശാന്‍റെ ജീവിതവും കവിതകളുടെ പശ്ചാത്തലവുമാണ് ഗ്രാമവൃക്ഷത്തിലെ കുയിലിലൂടെ സംവിധായകൻ കെ.പി കുമാരൻ അവതരിപ്പിക്കുന്നത്. ശ്രീ നാരായണ ഗുരുവിനൊപ്പം ചേർന്ന് നിൽക്കുന്ന കേരള നവോഥാനത്തിന്‍റെ ചരിത്രവും ചിത്രത്തിലൂടെ കടന്നു പോകുന്നുണ്ട്. സംഗീത സംവിധായകനായ ശ്രീവത്സൻ ജെ. മേനോൻ അഭിനേതാവായി നായകവേഷത്തിൽ കുമാരനാശാനായി എത്തുന്നു.മഹാകവിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയ ചിത്രത്തിൽ മൂർക്കോത്ത് കുമാരൻ അടക്കമുള്ള കഥാപാത്രവും കടന്നു വരുന്നുണ്ട്. മാധ്യമപരിചരണത്തിലും പുതിയ ശൈലിയാണ് പരീക്ഷിച്ചത്. കഥാപാത്രങ്ങളും നാടകീയ നിമിഷങ്ങളും നിറഞ്ഞ സാധാരണ ജീവചരിത്രസിനിമപോലെ അല്ല സിനിമ. ആശാന്റെ മനസ്സിലൂടെയും കവിതയിലൂടെയുമുള്ള ആന്തരികമായ യാത്ര കാവ്യാത്മകമായ നരേറ്റീവിലൂടെ കൊണ്ടു വരാനാണ് സിനിമയിൽ ഉടനീളം ശ്രമിച്ചിട്ടുള്ളത്. മോണോലോഗുകളിലൂടെയാണ് സിനിമയുടെ സഞ്ചാരം.