എംസി ജോസഫ്

Emcy Joseph
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

പത്ത് വര്‍ഷത്തോളം നീണ്ട പരസ്യ ചിത്ര സംവിധാനത്തില്‍ നിന്നുമാണ് എംസി ജോസഫ് സിനിമയിലേക്ക് എത്തുന്നത്. നൂറിനടുത്ത് പരസ്യങ്ങളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
വികൃതി ആയിരുന്നു ആദ്യ മലയാള സിനിമ. വികൃതിയിലെ അഭിനയത്തിനും ചേർത്താണ്, ആ വർഷം സുരാജ് വെഞ്ഞാറന്മൂട് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയെടുത്തത്. മധുബാല, അന്നാബെൻ, അർജ്ജുൻ അശോകനെന്നിവർ അണിനിരക്കുന്ന എന്നിട്ട് അവസാനമെന്നതാണ് എംസിയുടെ രണ്ടാമത്തെ സംവിധാന സംരംഭം.