ഏദനിൻ മധു നിറയും

ഏദനിൻ മധുനിറയും കനി
മുകരുവാൻ കൊതിപെരുകുന്നിനി
എൻ മെഴുകുനീർ തിരികളിൽ
നീ ഉണരുമോ നാളമായ്
ഹൃദന്തമാകെ നീയൊരാൾ
നിറയുമിതഗാധമായ്
നിറമെഴുതണ വിരലുകളിൽ വരൂ
വരൂ വരൂ വരൂ....
മുകിലലയിലെ ദൂതികയായ് വരൂ

മിഴികളിൽ തിരനുരയുമെൻ
കനവുകളറിയുമോ
കൊലുസിനാൽ ഞാനുരുവിടും
പരിഭവമറിയുമോ
ആനാം നീരിലുള്ളിലായ്
ജീവാനന്ദമാർന്നിതാ
നീയെൻ സ്വന്തമായിടിൽ
സദാ... സദാ... 
നിറമെഴുതണ വിരലുകളിൽ വരൂ
വരൂ വരൂ വരൂ....
മുകിലലയിലെ ദൂതികയായ് വരൂ
(ഏദനിൽ ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Eadanin Madhu