നിർമ്മൽ പാലാഴി
Nirmal Palazhi
കോഴിക്കോട് ജില്ലയിലെ പാലാഴി സ്വദേശി. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങല്ലൂരിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മിമിക്രി കലാകാരനായി തുടക്കം. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായി. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്നു. സലാല മൊബൈൽസ്, നോർത്ത് 24 കാതം, ലീല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചില ചിത്രങ്ങളിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കുട്ടീം കോലും | കഥാപാത്രം | സംവിധാനം അജയ് കുമാർ | വര്ഷം 2013 |
സിനിമ നോർത്ത് 24 കാതം | കഥാപാത്രം | സംവിധാനം അനിൽ രാധാകൃഷ്ണമേനോൻ | വര്ഷം 2013 |
സിനിമ സലാലാ മൊബൈൽസ് | കഥാപാത്രം | സംവിധാനം ശരത് എ ഹരിദാസൻ | വര്ഷം 2014 |
സിനിമ ബെൻ | കഥാപാത്രം | സംവിധാനം വിപിൻ ആറ്റ്ലി | വര്ഷം 2015 |
സിനിമ ലീല | കഥാപാത്രം സപ്പ്ലയർ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2016 |
സിനിമ ഹലോ നമസ്തേ | കഥാപാത്രം പള്ളീലച്ചൻ | സംവിധാനം ജയൻ കെ നായർ | വര്ഷം 2016 |
സിനിമ ഒൻപതാം വളവിനപ്പുറം | കഥാപാത്രം | സംവിധാനം വി എം അനിൽ | വര്ഷം 2017 |
സിനിമ ഒരു മലയാളം കളർ പടം | കഥാപാത്രം | സംവിധാനം അജിത്ത് നമ്പ്യാർ | വര്ഷം 2017 |
സിനിമ ഹണിബീ 2.5 | കഥാപാത്രം | സംവിധാനം ഷൈജു അന്തിക്കാട് | വര്ഷം 2017 |
സിനിമ പുത്തൻപണം | കഥാപാത്രം ഷറഫ് | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2017 |
സിനിമ സൺഡേ ഹോളിഡേ | കഥാപാത്രം വിനു | സംവിധാനം ജിസ് ജോയ് | വര്ഷം 2017 |
സിനിമ ഫുക്രി | കഥാപാത്രം കുഞ്ഞാപ്പ | സംവിധാനം സിദ്ദിഖ് | വര്ഷം 2017 |
സിനിമ ലവകുശ | കഥാപാത്രം | സംവിധാനം ഗിരീഷ് | വര്ഷം 2017 |
സിനിമ റോസാപ്പൂ | കഥാപാത്രം പവിഴം നാരായണൻ | സംവിധാനം വിനു ജോസഫ് | വര്ഷം 2018 |
സിനിമ ഖലീഫ | കഥാപാത്രം | സംവിധാനം മുബിഹഖ് | വര്ഷം 2018 |
സിനിമ എന്റെ മെഴുതിരി അത്താഴങ്ങൾ | കഥാപാത്രം ബോബി | സംവിധാനം സൂരജ് ടോം | വര്ഷം 2018 |
സിനിമ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് | കഥാപാത്രം | സംവിധാനം അനിൽ രാധാകൃഷ്ണമേനോൻ | വര്ഷം 2018 |
സിനിമ ഒരായിരം കിനാക്കളാൽ | കഥാപാത്രം വേണു | സംവിധാനം പ്രമോദ് മോഹൻ | വര്ഷം 2018 |
സിനിമ അങ്ങനെ ഞാനും പ്രേമിച്ചു | കഥാപാത്രം മൊയ്തുക്ക | സംവിധാനം രാജീവ് വർഗ്ഗീസ് | വര്ഷം 2018 |
സിനിമ ഇര | കഥാപാത്രം | സംവിധാനം സൈജുസ് | വര്ഷം 2018 |
Submitted 8 years 10 months ago by Jayakrishnantu.