മെല്ലെ തൂവൽ
മെല്ലെ തൂവൽ വീശി മാഞ്ഞുപോയോ പൂക്കാലം..
ഉള്ളിൽ വിങ്ങും നോവിൽ കുഞ്ഞുസ്വപ്നം മാത്രമായ്...
നീറും നെഞ്ചകത്തെ കുഞ്ഞു പ്രാർത്ഥനകൾ
നീർമണികൾ കോർത്തൊരർച്ചനകൾ
ഒരോ നാളും കൂടെ കൂട്ടായി കൂടെ
തണലായ് നിഴലായ് വഴിപിരിയാതൊടുവിൽ വരെ
രാവിൽ മിന്നും താരം പോലെ
മുന്നിൽ മിന്നാൻ മിനുങ്ങാവാൻ ...
മെല്ലെ തൂവൽ വീശി മാഞ്ഞുപോയോ പൂക്കാലം..
ഉള്ളിൽ വിങ്ങും നോവിൽ കുഞ്ഞുസ്വപ്നം മാത്രമായ്...
ഉള്ളിലെ സ്വർഗ്ഗത്തിൻ നന്മകളോരോന്നായ്
കുഞ്ഞൊരു വെട്ടമായ് പുഞ്ചിരിക്കാൻ
ഓരോരോ കനവുകളായ് ദൂരങ്ങൾ പോകുമ്പോൾ
ഏതേതോ കനിവുമായ് കാത്തു നിൽക്കാൻ ...
മേഘങ്ങൾ എല്ലാം പെയ്യുന്ന നേരം
ആകാശമായ് കുട നിവർത്താൻ
ഇരുളിടങ്ങൾ നിറവർണ്ണങ്ങളായ്
ഇനി മിഴിനീര് കുളിരായ് പെയ്യും നേരം...
സ്വർഗ്ഗം ഒന്നായ് താണിറങ്ങുമ്പോൾ
മുന്നിൽ കാണാ പുതിയൊരു നാളെ
ദൂരങ്ങൾ കൈ ദൂരത്തായ് ...
ഇനി അതിലെരെല്ലാം മായുമ്പോലെ
സ്നേഹത്താൽ നിറയുമ്പോലെ ...
നാ...നാ...നാ...നാ ..നാ.. നാ ..നാ
നാ...നാ...നാ...നാ ..നാ.. നാ ..നാ
മെല്ലെ തൂവൽ വീശി മാഞ്ഞുപോയോ പൂക്കാലം..
മെല്ലെ ...