വെണ്മുകിലായ്

വെണ്മുകിലായ് കനവുകളുയരെ
പൊൻ‌വെയിലായ് നെറുകയിലണിയേ
നീർ മിഴികളിൽ അറിയാതണയും
ശലഭമായ് ചിരിമലരുകൾ
ഈ സ്വരമഴ ഹൃദയമതറിയേ
പൂ വരികൾ സ്മൃതികളിലുണരേ
പൊൻ കസവായ് പുതുദിനമണയേ
നിമിഷമായ് കതിരിഴകളായ്
നീല വാനമേറി.. നീ വിടർന്നുവോ
ജീ‍വനിൽ പടരുവാൻ ഇനി ഈ ജന്മം 
അരികിലായ്... 

നീ ഹൃദയതാളമായ് 
ചേർന്നുനിൽക്കുമൊരു യുഗം
അതിലതിരു മായുന്നു 
അരികിലാകുമൊരു സുഖം
ഇതു പ്രണയ സാഫല്യമെന്നും എന്നാളും
(വെണ്മുകിലായ് ... ‌)

നാം ഇനി മൂളുന്ന പാട്ടിന്റെ ഈണങ്ങളൊന്നായ്
ഈ നിറതാഴ്വാരം പൂക്കുന്ന വർണ്ണളൊന്നായ്
കഥ പറഞ്ഞൊന്നു കൂടെ വന്നെത്തിയിതാ
മനസ്സിലൊന്നായ സ്വപ്നസായൂജ്യം 
ഹൃദയമറിഞ്ഞൊരു പ്രണയപരാഗം
പകരുകയാത്മ നിറങ്ങളാൽ
ധന്യം ജീവരാഗം നീ  ...

നീ ഹൃദയതാളമായ് 
ചേർന്നുനിൽക്കുമൊരു യുഗം
അതിലതിരു മായുന്നു 
അരികിലാകുമൊരു സുഖം
ഇതു പ്രണയ സാഫല്യമെന്നും എന്നാളും
(വെണ്മുകിലായ് ... ‌)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venmukilay

Additional Info

Year: 
2020

അനുബന്ധവർത്തമാനം