ജേക്കബ് ഗ്രിഗറി

Jacob Gregory

മലയാള ചലച്ചിത്ര നടൻ. അമേരിക്കയിലാണ് ജേക്കബ് ഗ്രിഗറി താമസിക്കുന്നത്. കൈരളി ചാനലിനു വേണ്ടി അമേരിക്കയിൽ ഷൂട്ട് ചെയ്ത അക്കര കാഴ്ച്ചകൾ  എന്ന പരമ്പരയിലൂടെയാണ് ജേക്കബ് ഗ്രിഗറി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.  ആ ടെലിവിഷൻ പരമ്പരയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക പ്രീതിനേടി. അക്കരക്കാഴ്ചകൾ എന്ന സീരിയലിനെ അടിസ്ഥാനപ്പെടുത്തി വിവിധ സ്റ്റേജുകളിൽ ഷോകൾ അവതരിപ്പിച്ചിരുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഷോകളുമായി പര്യടനം നടത്തി.  അക്കരകാഴ്ചകളിലെ അഭിനയം അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ABCD എന്ന ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം ഒരു മുഴുനീള വേഷം ചെയ്തുകൊണ്ടാണ് ജേക്കബ് ഗ്രിഗറി സിനിമയിൽ തുടക്കം കുറിക്കുന്നത്. 1983, എന്നും എപ്പോഴും, പറവ, ഉണ്ട.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ ജേക്കബ് ഗ്രിഗറി നായകനായി. മണിയറയിലെ അശോകന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു. ABCD, കല്യാണം, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ ജേക്കബ് ഗ്രിഗറി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പ്രൊഫൈൽ