മഴമുകിലെ
മഴമുകിലെ മറയരുതേ വേനലിൻ വിഷാദം
മരുഭൂമിയിൽ നിറയുന്നിതാ...
കുളിരേകാതെ രാവു ചേരും നേരം
കനലായുള്ളിൽ നീറി ഏതോ മോഹം...
മോഹം മൂളാതെ നീ..മൂകം അലയുന്നുവോ
താഴെ ഈ വീഥിയിൽ.. താരെ തിരയുന്നുവോ
ആരോമലിൻ ആ കൈയ്യിൽ.. ആരാരുമേ കാണാതെ
താലോലമായ് ചേരാനായ് ഒരേകജാലകം തുറന്നു നീ
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം..
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം..
നാളെ നിൻറെ ചാരെ നിൻ..മാരൻ വന്നു ചേരൂല്ലേ
നാണമായതെന്തേ നിൻ മെയ്യാകെ അവനല്ലേ
തെളിവാനം താരേകും കിളിയവനിണയാകും
വരുമോരോ നാളുതോറും പുതിയൊരു കഥയാണോ
ഒരു കാതം മാഞ്ഞുപോകും ഇരുളായതു മായും
ഒരു കോണിൽ ഞാനുമെതോ മുഖമായി മാറും
ഉരുകരുതേ.. തളരരുതേ...മിഴിയിത് നനയരുതേ
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം..
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം..
നാളെ നിൻറെ ചാരെ നിൻ..മാരൻ വന്നു ചേരൂല്ലേ
നാണമായതെന്തേ നിൻ മെയ്യാകെ അവനല്ലേ