തെരുവുകൾ നീ

തെരുവുകൾ നീ ഞാൻ വേഗമായ് 
അലകടൽ നീ ഞാൻ തോണിയായ്
ആരോമലേ ആകാശമേ അലയുന്നു ഞാൻ
നീ പെയ്യുകെന്നിൽ...
തോരുകെന്നിൽ മഴമേഘമേ...
ഞാൻ നിറയാമതിൽ അലിയാമതിൽ എൻ സ്നേഹമേ
തെരുവുകൾ നീ ഞാൻ വേഗമായ് 
പുതുമഴ ഞാൻ നീ മേഘമായി.. 

നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ്
തീവെയിലായിരാ വരവായി നാമറിയാതെയോ
നാമാരുമില്ലാ  രാത്തെരുവീഥികൾ
ആകാശമില്ലാ രാത്താരകങ്ങൾ
നാമീ നഗര കാന്താരമതിൽ വീണുരുകീടുമോ
ആരാണു ഞാൻ.. ആരാണു നീ.. ആരാരു നാം

തെരുവുകൾ നീ ഞാൻ വേഗമായ്
പുതുമഴ ഞാൻ നീ മേഘമായ്
ആരോമലേ ആകാശമേ അലയുന്നു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
theruvukal nee